എടിഎം ഇടപാടിന് ചിലവേറും

എടിഎം ഉപയോഗത്തിന്റെ ഇന്റർചേഞ്ച് ഫീസ് വർദ്ധിപ്പിക്കാനുള്ള ആവശ്യത്തിന് അംഗീകാരം നൽകി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI). സാമ്പത്തിക ഇടപാടുകൾക്ക് 2 രൂപ, സാമ്പത്തികേതര ഇടപാടുകൾക്ക് 1 രൂപ എന്നിങ്ങനെയാണ് എടിഎം ഉപയോഗത്തിന്റെ ഇന്റർചേഞ്ച് നിരക്കുകൾ വർദ്ധിപ്പിച്ചിരിക്കുന്നത്.

മെയ് 1 മുതൽ പരിഷ്കരണം പ്രാബല്യത്തിൽ വരും. പുതിയ മാറ്റം പരിമിതമായ എടിഎം ശൃംഖലയുള്ള ചെറിയ ബാങ്കുകളിൽ കൂടുതൽ സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തൽ. നേരത്തെ എടിഎം ഇന്റർചേഞ്ച് നിരക്ക് രണ്ടു രൂപ കൂട്ടണം എന്ന് ആവശ്യപ്പെട്ട് കോൺഫെഡറേഷൻ ഓഫ് എടിഎം ഇൻഡസ്ട്രി ആർബിഐയേയും നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയേയും സമീപിച്ചിരുന്നു.


വർദ്ധിച്ച ഇന്റർചേഞ്ച് ഫീസ് ഉപയോക്താക്കളിൽ നിന്ന് എത്തരത്തിൽ ഈടാക്കണം എന്നത് സംബന്ധിച്ച് ബാങ്കുകൾ തീരുമാനെടുത്തിട്ടില്ല. ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് അനുസരിച്ച് ഉപയോക്താക്കളിലേക്ക് സമീപഭാവിയിൽത്തന്നെ അധിക ഫീസ് വഹിപ്പിക്കാനാണ് സാധ്യത.

ഇങ്ങനെ വരുമ്പോൾ എടിഎം ഇടപാടുകൾക്ക് ചിലവേറും എന്ന് ഉറപ്പാണ്. കഴിഞ്ഞ 10 വർഷത്തിനിടെ ഇന്റർചേഞ്ച് ഫീസ് പരിഷ്കരിച്ചപ്പോഴെല്ലാം ബാങ്കുകൾ അവ ഉപയോക്താക്കളുടെ കൈയ്യിൽ നിന്നു തന്നെയാണ് ഈടാക്കിയിട്ടുള്ളത്. ഇത്തവണയും ഇത് വ്യത്യസ്തമാകില്ലെന്നും ബാങ്കുകൾ ഉപയോക്താക്കൾക്കുള്ള ഫീസ് ഉടൻ തന്നെ വർദ്ധിപ്പിക്കാൻ ഇടയുണ്ടെന്നും ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

ബാങ്കുകളുടെ എടിഎം സേവനങ്ങൾ ഉപയോഗിക്കുന്നതിന് കാർഡ് ഇഷ്യൂ ചെയ്യുന്ന ബാങ്ക് പണം പിൻവലിക്കാൻ കാർഡ് ഉപയോഗിക്കുന്ന ബാങ്കിന് അടയ്ക്കേണ്ട ചാർജാണ് എടിഎം ഇന്റർചേഞ്ച് ഫീസ്. മറ്റ് ബാങ്കുകളുടെ എടിഎമ്മിൽ നിന്നും ഉപഭോക്താവ് പണം എടുക്കുമ്പോൾ പണമെടുക്കുന്ന ഉപഭോക്താവിന്റെ ബാങ്ക് കൂടുതൽ പണം നൽകണം. ഇത് ഉപഭോക്താക്കളിൽ നിന്ന് കൂടുതൽ ചാർജ് ഈടാക്കാൻ കാരണമാകും.

2021 ജൂണിലാണ് ആർ‌ബി‌ഐ ഇന്റർ‌ചേഞ്ച് ഫീസ് അവസാനമായി പരിഷ്കരിച്ചത്. ഇനി പണം പിൻവലിക്കൽ പോലുള്ള സാമ്പത്തിക ഇടപാടുകൾക്കുള്ള ഇന്റർചേഞ്ച് ഫീസ് 17 രൂപയിൽ നിന്ന് 19 രൂപയായും ബാലൻസ് അന്വേഷണം പോലുള്ള സാമ്പത്തികേതര ഇടപാടുകൾക്കുള്ള ഫീസ് 6 രൂപയിൽ നിന്ന് 7 രൂപയായുമാണ് ഉയർത്തുക. നിലവിൽ മെട്രോ പ്രദേശങ്ങളിലെ ബാങ്ക് ഉപഭോക്താവിന് മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽ പ്രതിമാസം അഞ്ചും മെട്രോ ഇതര പ്രദേശങ്ങളിൽ മൂന്നും സൗജന്യ ഇടപാടുകൾ നടത്താം.

RBI has approved an increase in ATM interchange fees, raising financial transaction charges by ₹2 and non-financial transaction fees by ₹1, effective May 1.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version