റിലയൻസിന്റെ കാമ്പ കോളയ്ക്ക് തന്ത്രപരമായ മറുപടിയുമായി കൊക്കകോളയും പെപ്സികോയും. ഇരുകമ്പനികളും കുറഞ്ഞ ചിലവിൽ കൂടുതൽ ഷുഗർഫ്രീ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുകയാണ്. കുറഞ്ഞ കലോറി ഓപ്ഷനുകളുടെ വർദ്ധിച്ചുവരുന്ന ഉപഭോക്തൃ ആവശ്യം കണക്കിലെടുത്ത് ₹10 കാനുകളിൽ മുതൽ ഡയറ്റ്, ലൈറ്റ് വേരിയന്റുകൾ അവതരിപ്പിച്ചിരിക്കുകയാണ് ഇരു കമ്പനികളും.

തംസ് അപ്പ് എക്സ് ഫോഴ്സ്, കോക്ക് സീറോ, സ്പ്രൈറ്റ് സീറോ, പെപ്സി നോ-ഷുഗർ തുടങ്ങിയ പേരുകളിലാണ് രണ്ട് ഭീമന്മാരും ചെറുതും ബജറ്റ് സൗഹൃദവുമായ പായ്ക്കുകൾ പുറത്തിറക്കുന്നത്. ഇന്ത്യയിൽ ഈ വിലയിൽ ഡയറ്റ്, ലൈറ്റ് ഡ്രിങ്കുകൾ വാഗ്ദാനം ചെയ്യുന്നത് ആദ്യമാണ്.
ഷുഗർ ഫ്രീ പാനീയങ്ങൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്നത് വർദ്ധിച്ചുവരുന്ന ഉപഭോക്തൃ താത്പര്യങ്ങളെ കണക്കിലെടുത്താണെന്ന് എംഎംജി ഗ്രൂപ്പിന്റെ സഞ്ജീവ് അഗർവാൾ പറയുന്നു. ആന്ധ്രാപ്രദേശ് പോലുള്ള പ്രധാന വിപണികളെ ലക്ഷ്യം വെച്ചാണ് പെപ്സികോ, കാമ്പയുമായും മറ്റ് പ്രാദേശിക ബ്രാൻഡുകളുമായും നേരിട്ട് മത്സരിക്കുന്നതിനായി പത്ത് രൂപയ്ക്ക് 200 മില്ലി ഷുഗർ ഫ്രീ പെപ്സി പുറത്തിറക്കിയത്.

പത്ത് രൂപയ്ക്ക് വിൽപന നടത്തുമ്പോൾ ലാഭം കുറവാണെങ്കിലും, കൊക്കകോളയും പെപ്സികോയും ഉപഭോക്തൃ പ്രമോഷനുകളിലും ബണ്ടിൽ ഡീലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കുറഞ്ഞ വിലയിലും ഷുഗർ ഫ്രീ പാനീയ വിഭാഗം ഗണ്യമായ വളർച്ച കൈവരിച്ചു. കഴിഞ്ഞ വർഷം വിൽപ്പന ഇരട്ടിയായി ₹700-750 കോടിയായി. പെപ്സികോയുടെ ഷുഗർ ഫ്രീ വകഭേദങ്ങൾ ശ്രദ്ധേയമായ വർദ്ധനവ് രേഖപ്പെടുത്തി. 2024ൽ അവരുടെ മൊത്തം വിൽപ്പന 44.4% ആയി.
The Indian cola industry is witnessing intense competition in the sugar-free segment, with Coca-Cola, PepsiCo, and Campa Cola launching ₹10 diet drink packs to attract health-conscious consumers.