ബിഎസ്എൻഎൽ സിമ്മുമായി ബന്ധപ്പെട്ട കെവൈസി അപ്‌ഡേറ്റിനെ കുറിച്ചുള്ള വ്യാജ സന്ദേശത്തിൽ ജാഗ്രത പുലർത്തണമെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം. ‘സിം കാർഡിൻറെ കെവൈസി ട്രായ് ബ്ലോക്ക് ചെയ്തിരിക്കുകയാണ്. 24 മണിക്കൂറിനുള്ളിൽ നിങ്ങളുടെ സിം കാർഡ് ബ്ലോക്ക് ചെയ്യപ്പെടും. ഉടനടി വിളിക്കുക’ എന്നും പറഞ്ഞുകൊണ്ടാണ് വ്യാജ സന്ദേശം പലർക്കും ലഭിക്കുന്നത്. പൊതുമേഖല ടെലികോം സേവനദാതാക്കളായ ബിഎസ്‌എൻഎൽ പുറത്തിറക്കിയ മുന്നറിയിപ്പ് എന്ന പേരിലാണ് മെസേജ് മൊബൈൽ ഫോണുകളിലും മെയിലുകളിലും എത്തുന്നത്.

എന്നാൽ ബിഎസ്‌എൻഎല്ലിൻറെ പേരിൽ പ്രചരിക്കുന്ന ഈ സന്ദേശം വ്യാജമാണ്. ഇത്തരത്തിൽ കെവൈസി അപ്‌ഡേറ്റും, സിം ബ്ലോക്ക് ചെയ്യുമെന്ന് പറഞ്ഞുമുള്ള മെസേജുകളും ബിഎസ്‌എൻഎൽ ഒരിക്കലും അയക്കാറില്ല. സിം ബ്ലോക്ക് ചെയ്യും എന്ന് പറഞ്ഞുകൊണ്ട് ബിഎസ്‌എൻഎല്ലിന്റേത് എന്ന പേരിൽ അയക്കുന്ന സന്ദേശം വ്യാജമാണെന്നും അതിനാൽ ഇത്തരം സന്ദേശങ്ങൾ കണ്ട് വ്യക്തിവിവരങ്ങളും ബാങ്ക് വിവരങ്ങളും ആരും കൈമാറരുതെന്നും പിഐബി മുന്നറിയിപ്പു നൽകുന്നു. സമാന രീതിയിൽ കെവൈസി അപ്‌ഡേഷനുമായി ബന്ധപ്പെട്ട് ബിഎസ്‌എൻഎല്ലിൻറെ പേരിൽ മുമ്പും വ്യാജ സന്ദേശങ്ങൾ പ്രചരിച്ചിരുന്നു.
A viral message claiming BSNL SIM KYC suspension by TRAI is fake. BSNL and authorities confirm it’s a scam to steal personal details. Stay alert!