നീണ്ട ചരിത്രമാണ് വാഹന നിർമാതാക്കളായ ലാൻഡ് റോവറിന്റേത്. വ്യത്യസ്ത കാലങ്ങളായി ഒന്നിലധികം കമ്പനികളുടെ ഉടമസ്ഥതയിലായിരുന്നു കമ്പനി. നിലവിൽ ടാറ്റ മോട്ടോഴ്‌സിന്റേയും റേഞ്ച് റോവറിന്റേയും ഉടമസ്ഥതയിലാണ് ലാൻഡ് റോവർ. 2008ലാണ് ടാറ്റ മോട്ടോഴ്‌സ് ലാൻഡ് റോവർ  വാങ്ങിയത്. ടാറ്റ മോട്ടോഴ്‌സ് ഏറ്റെടുത്തതോടെ ലാൻഡ് റോവറിന് കൂടുതൽ കാര്യക്ഷമമായ എഞ്ചിനുകൾ ലഭിച്ചു. ബ്രാൻഡിനെ കാലികമാക്കി നിലനിർത്തുന്നതിൽ ഇത് സഹായകരമായി. 2012ൽ ലാൻഡ് റോവർ ജാഗ്വാറുമായി ലയിച്ചു. തുടർന്ന് ജാഗ്വാർ ലാൻഡ് റോവർ ലിമിറ്റഡ് എന്ന പേരിൽ കമ്പനി അറിയപ്പെട്ടു. 2023ൽ കമ്പനി ജെഎൽആർ (JLR) എന്ന് പേര് മാറ്റി.

നിർമാണം
ലാൻഡ് റോവർ ഇംഗ്ലണ്ടിൽ നിന്നാണ് ഉത്ഭവിച്ചത്. അക്കാലം മുതൽ ഇംഗ്ലണ്ടിൽ തന്നെയാണ് നിർമ്മാണവും. യുകെയിൽ കമ്പനിക്ക് രണ്ട് പ്ലാന്റുകളുണ്ട്. ബ്രാൻഡിന്റെ പ്രധാന പ്ലാന്റായ സോളിഹൾ പ്ലാന്റ് റേഞ്ച് റോവർ, റേഞ്ച് റോവർ സ്പോർട്ട്, റേഞ്ച് റോവർ വെലാർ എന്നിവയുടെ നിർമ്മാണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അതേസമയം ഹാൽവുഡ് പ്ലാന്റ് ലാൻഡ് റോവർ ഡിസ്കവറി സ്പോർട്ടും റേഞ്ച് റോവർ ഇവോക്കും നിർമ്മിക്കുന്നു. ചൈന, സ്ലൊവാക്യ, ബ്രസീൽ എന്നിവിടങ്ങളിലും കമ്പനിക്ക് പ്ലാന്റുകൾ ഉണ്ട്. ടാറ്റ കമ്പനി വാങ്ങിയതിനുശേഷം ലാൻഡ് റോവർ ഡിസ്കവറി നിർമ്മിക്കുന്ന പ്ലാന്റ് പൂനെയിലും ആരംഭിച്ചു. 2024 മുതൽ റേഞ്ച് റോവർ ഇവോക്കും വെലാറും ഈ പ്ലാന്റിൽ നിർമിക്കുന്നു.

ഇത്രയും വാഹന നിർമാണത്തിന്റെ കാര്യമാണ്. എന്നാൽ വാഹനത്തിന്റെ ഘടകങ്ങൾ നിർമ്മിക്കുന്ന മറ്റ് പ്ലാന്റുകളും കമ്പനിക്ക് ഉണ്ട്. യുകെയിൽ മാത്രം ഇത്തരത്തിൽ 13 കോമ്പണന്റ് പ്ലാന്റുകൾ കമ്പനിക്കുണ്ട്. എഞ്ചിനുകൾ, ബാറ്ററികൾ, സാങ്കേതികവിദ്യ വികസനം എന്നിവയ്ക്കായി അയർലണ്ട്, യുഎസ്സിലെ ഒറിഗോൺ, ഓസ്ട്രിയ, ഹംഗറിയിലെ ബുഡാപെസ്റ്റ് എന്നിവിടങ്ങളിലും കമ്പനിക്ക് ഇത്തരത്തിലുള്ള പ്ലാന്റുകളുണ്ട്. 

Land Rover, owned by Tata Motors since 2008, has a global production network spanning the UK, India, China, and more. Learn about its history and expansion.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version