Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

പെപ്സിയോടും കോക്കകോളയോടും പോരാടി ജയിച്ച ഇന്ത്യക്കാരൻ

16 June 2026

കലേറിസുമായി പങ്കാളിത്തം വ്യാപിപ്പിച്ച് Adani Ports

16 June 2026

കരിയർ മാറ്റങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി CEA

16 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇന്ത്യയിൽ ഈ വർഷം തുടങ്ങുക 3 എയർലൈൻസ്
News Update

ഇന്ത്യയിൽ ഈ വർഷം തുടങ്ങുക 3 എയർലൈൻസ്

2025ൽ മൂന്ന് പുതിയ എയർലൈനുകളുടെ വരവോടെ കൂടുതൽ ഉയരത്തിൽ പറക്കാൻ ഇന്ത്യൻ വ്യോമയാന മേഖല. മൂന്നിൽ രണ്ട് കമ്പനികൾ കേരളത്തിൽ നിന്നാണ് എന്നുള്ള സവിശേഷതയും ഉണ്ട്. കേരളത്തിൽ നിന്നുള്ള എയർ കേരള (Air Kerala), അൽഹിന്ദ് എയർ (Alhind Air) എന്നിവയ്ക്ക് പുറമേ യുപിയിൽ നിന്നുള്ള ശംഖ് എയറും (Shankh Air) ഈ വർഷം പ്രവർത്തനം ആരംഭിക്കും.
News DeskBy News Desk25 March 2025Updated:25 March 20252 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

2025ൽ മൂന്ന് പുതിയ എയർലൈനുകളുടെ വരവോടെ കൂടുതൽ ഉയരത്തിൽ പറക്കാൻ ഇന്ത്യൻ വ്യോമയാന മേഖല. മൂന്നിൽ രണ്ട് കമ്പനികൾ കേരളത്തിൽ നിന്നാണ് എന്നുള്ള സവിശേഷതയും ഉണ്ട്. കേരളത്തിൽ നിന്നുള്ള എയർ കേരള (Air Kerala), അൽഹിന്ദ് എയർ (Alhind Air) എന്നിവയ്ക്ക് പുറമേ യുപിയിൽ നിന്നുള്ള ശംഖ് എയറും (Shankh Air) ഈ വർഷം പ്രവർത്തനം ആരംഭിക്കും. കഴിഞ്ഞ വർഷം തന്നെ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ നിന്ന് (MoCA) നോ-ഒബ്ജക്ഷൻ സർട്ടിഫിക്കറ്റുകൾ (NOC) ലഭിച്ച മൂന്ന് എയർലൈനുകളും ഇപ്പോൾ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ (DGCA) നിന്നുള്ള അന്തിമ എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റുകൾ (AOC) ലഭിക്കാനുള്ള കാത്തിരിപ്പിലാണ്.

എയർ കേരള
ഇന്ത്യയിലെ ആദ്യ അൾട്രാ-ലോ-കോസ്റ്റ് കാരിയർ ആകാനാണ് എയർ കേരള ലക്ഷ്യമിടുന്നത്. 2025 ൽ ആഭ്യന്തര സർവീസുകളും 2026ൽ അന്താരാഷ്ട്ര വിമാന സർവീസുകളും ആരംഭിക്കാനാണ് എയർ കേരളയുടെ ലക്ഷ്യം. 2005ൽ സംസ്ഥാന സർക്കാർ വിഭാവനം ചെയ്ത ഈ സ്വകാര്യ സംരംഭം യുഎഇ ആസ്ഥാനമായുള്ള സംരംഭകരായ അഫി അഹമ്മദ്, അയൂബ് കല്ലട എന്നിവർ സ്ഥാപിച്ച സെറ്റ്ഫ്ലൈ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന് കീഴിലായിരിക്കും പ്രവർത്തിക്കുക. കേരളത്തിലെ ടയർ-2, ടയർ-3 നഗരങ്ങളെ പ്രധാന കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്നതിനൊപ്പം മിഡിൽ ഈസ്റ്റിലെ മലയാളി പ്രവാസി സമൂഹത്തിന് സേവനം നൽകുന്നതിലും എയർ കേരള ശ്രദ്ധ കേന്ദ്രീകരിക്കും. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് (COK) മൂന്ന് ATR 72-600 വിമാനങ്ങൾ എയർ കേരള സർവീസ് നടത്തും.

അൽഹിന്ദ് എയർ
കോഴിക്കോട് ആസ്ഥാനമായുള്ള ടൂർ ആൻഡ് ട്രാവൽ ഏജൻസി അൽഹിന്ദ് ഗ്രൂപ്പ് ഇതിൽ നിന്ന് മാറി പ്രാദേശിക യാത്രാ എയർലൈനായാണ്
അൽഹിന്ദ് എയർ ആരംഭിക്കുന്നത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (COK) നിന്ന് രണ്ട് ATR 72-600 വിമാനങ്ങൾ സർവീസ് നടത്താൻ ഉദ്ദേശിക്കുന്ന അൽഹിന്ദ് എയർ ഒരു വർഷത്തിനുള്ളിൽ ഏഴ് വിമാനങ്ങളിലേക്ക് സർവീസ് വികസിപ്പിക്കാനും രണ്ട് വർഷത്തിനുള്ളിൽ ഗൾഫ് രാജ്യങ്ങളിലേക്കുള്ള അന്താരാഷ്ട്ര റൂട്ടുകൾ ആരംഭിക്കാനും പദ്ധതിയിടുന്നു.

ശംഖ് എയർ
ഉത്തർപ്രദേശിലെ ആദ്യത്തെ ഷെഡ്യൂൾഡ് ഫുൾ സർവീസ് എയർലൈൻ ആകാനാണ് നോയിഡ ജെവാർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ആരംഭിക്കുന്ന ശംഖ് എയർ സർവീസ് ഒരുങ്ങുന്നത്. ലഖ്‌നൗ (LKO), വാരണാസി (VNS), ഗോരഖ്പൂർ (GOP), ഡൽഹി (DEL), മുംബൈ (BOM), ബെംഗളൂരു (BLR) എന്നിവയുൾപ്പെടെയുള്ള പ്രധാന മെട്രോകളെ ബന്ധിപ്പിക്കുന്നതാണ് പ്രാരംഭ റൂട്ടുകൾ.

India’s aviation sector is set for a transformation in 2025 with the launch of Shankh Air, Air Kerala, and Alhind Air, enhancing connectivity and competition.

Air Kerala launch Alhind Air Calicut aviation sector growth India banner channeliam DGCA airline approvals India new airlines India 2025 Shankh Air Noida
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

പെപ്സിയോടും കോക്കകോളയോടും പോരാടി ജയിച്ച ഇന്ത്യക്കാരൻ

16 June 2026

കലേറിസുമായി പങ്കാളിത്തം വ്യാപിപ്പിച്ച് Adani Ports

16 June 2026

കരിയർ മാറ്റങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി CEA

16 June 2026

AI ഡാറ്റാ സെന്റർ നിർമ്മാണത്തിന് അദാനിയും ജാബിലും

16 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • പെപ്സിയോടും കോക്കകോളയോടും പോരാടി ജയിച്ച ഇന്ത്യക്കാരൻ
  • കലേറിസുമായി പങ്കാളിത്തം വ്യാപിപ്പിച്ച് Adani Ports
  • കരിയർ മാറ്റങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി CEA
  • AI ഡാറ്റാ സെന്റർ നിർമ്മാണത്തിന് അദാനിയും ജാബിലും
  • റെയിൽവേ വികസനത്തിൽ തമിഴ്‌നാടിന് നേട്ടം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • പെപ്സിയോടും കോക്കകോളയോടും പോരാടി ജയിച്ച ഇന്ത്യക്കാരൻ
  • കലേറിസുമായി പങ്കാളിത്തം വ്യാപിപ്പിച്ച് Adani Ports
  • കരിയർ മാറ്റങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി CEA
  • AI ഡാറ്റാ സെന്റർ നിർമ്മാണത്തിന് അദാനിയും ജാബിലും
  • റെയിൽവേ വികസനത്തിൽ തമിഴ്‌നാടിന് നേട്ടം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil