$4 ട്രില്യൺ സമ്പദ്ശക്തിയായി ഇന്ത്യ

4 ട്രില്യൺ യുഎസ് ഡോളർ എന്ന മാന്ത്രിക സംഖ്യ തൊട്ട് ചരിത്രപരമായ നേട്ടവുമായി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് 2025ൽ ഇന്ത്യയുടെ റിയൽ ജിഡിപി 4.3 ട്രില്യൺ യുഎസ് ഡോളറാണ്. ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ (IMF) കണക്ക് പ്രകാരം കഴിഞ്ഞ ദശകത്തിൽ ഇന്ത്യ മൊത്ത ആഭ്യന്തര ഉത്പാദനം (GDP) ഇരട്ടിയാക്കി.

2015ലെ 2.1 ട്രില്യൺ യുഎസ് ഡോളറിൽ നിന്ന് 2025 ൽ 4.3 ട്രില്യൺ യുഎസ് ഡോളറായി 105 ശതമാനം വളർച്ച ഇന്ത്യയ്ക്ക് നേടാനായത് ശ്രദ്ധേയമാണ് എന്ന് ഐഎംഎഫ് വിലയിരുത്തുന്നു. ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്ശക്തിയായ ജപ്പാന് 4.4 ട്രില്യൺ യുഎസ് ഡോളർ, മൂന്നാമതുള്ള ജർമനിക്ക് 4.9 ട്രില്യൺ ഡോളർ എന്നിങ്ങനെയാണ് റിയൽ ജിഡിപി കണക്ക്.

നിലവിൽ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യ ഈ വർഷം തന്നെ സമ്പദ് വ്യവസ്ഥയിൽ ജപ്പാനേയും 2027ൽ ജർമനിയേയും മറികടക്കും എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.  

വളർച്ചാനിരക്ക് കണക്കിലെടുക്കുമ്പോൾ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥകളിൽ ഒന്നാണ് ഇന്ത്യ. വളർച്ചാനിരക്കിൽ ഇന്ത്യ യുഎസ്സിനെയും ചൈനയെയും പോലും മറികടക്കുന്നു. കഴിഞ്ഞ ദശകത്തിൽ യുഎസ് 66 ശതമാനം ജിഡിപി വളർച്ച രേഖപ്പെടുത്തിയപ്പോൾ ചൈനയുടെ ജിഡിപി 76 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തി.

ഇതേ കാലയളവിൽ യുകെ 28 ശതമാനം ജിഡിപി വളർച്ച കൈവരിച്ചതായി ഐഎംഎഫ് ഡാറ്റ കാണിക്കുന്നു. ഫ്രാൻസിന്റെ സമ്പദ്‌വ്യവസ്ഥ 38 ശതമാനം വികസിച്ചു, 2015 ലെ 2.4 ട്രില്യൺ യുഎസ് ഡോളറിൽ നിന്ന് 2025 ൽ 3.3 ട്രില്യൺ യുഎസ് ഡോളറായി ഉയർന്നു. ഉപരോധങ്ങളും യുദ്ധവും ഉണ്ടായിട്ടും റഷ്യൻ സമ്പദ്‌വ്യവസ്ഥ 57 ശതമാനവും, ഓസ്‌ട്രേലിയൻ സമ്പദ്‌വ്യവസ്ഥ 58 ശതമാനവും, സ്പാനിഷ് സമ്പദ്‌വ്യവസ്ഥ 50 ശതമാനവും വളർച്ച കൈവരിച്ചതായി റിപ്പോർട്ട് പറയുന്നു.

India’s GDP has reached $4 trillion, making it the world’s fifth-largest economy. With rapid growth, India is set to surpass Japan and Germany by 2027.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version