സുഗമവും കാര്യക്ഷമവുമായ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിന് വിഴിഞ്ഞം തുറമുഖ അധികാരികളും പങ്കാളിത്ത ഏജൻസികളും തമ്മിലുള്ള സഹകരണം നിർണായകമാണെന്ന് കേന്ദ്ര നികുതി, കസ്റ്റംസ് ചീഫ് കമ്മീഷണർ എസ്.കെ. റഹ്മാൻ. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് കസ്റ്റംസ് ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നന്മയോടെയുള്ള വളർച്ച എന്ന ദർശനനവുമായി മുന്നോട്ടുപോകണമെന്ന് അദ്ദേഹം പറഞ്ഞു.

കസ്റ്റംസ് ഓഫീസിന്റെ ഉദ്ഘാടനം വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവർത്തനത്തിൽ സുപ്രധാന നാഴികക്കല്ലാണ്. സമുദ്ര വ്യാപാരത്തിനും ലോജിസ്റ്റിക്സിനുമുള്ള കേന്ദ്രമെന്ന നിലയിൽ തുറമുഖത്തിന്റെ പങ്ക് ഇതിലൂടെ ശക്തിപ്പെടും. തുറമുഖത്തെ വ്യാപാര സൗകര്യങ്ങളും സുരക്ഷാ നടപടികളും ശക്തിപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യ വികസനം സഹായകരമാകും.

സന്ദർശനത്തിന്റെ ഭാഗമായി തുറമുഖ പ്രവർത്തനങ്ങളെയും വരാനിരിക്കുന്ന വികസനങ്ങളെയും കുറിച്ച് എവിപിപിഎൽ ഉദ്യോഗസ്ഥരുമായി ചീഫ് കമ്മീഷണർ ചർച്ച നടത്തി. മറൈൻ കൺട്രോൾ റൂം, ഓപ്പറേഷൻസ് സെന്റർ, റിമോട്ട് ഓപ്പറേഷൻസ് ഡെസ്ക്, സെക്യൂരിറ്റി കൺട്രോൾ സെന്റർ എന്നിവയുൾപ്പെടെയുള്ള പ്രധാന പ്രവർത്തന സൗകര്യങ്ങൾ അദ്ദേഹം സന്ദർശിച്ചു. കമ്മീഷൻ ചെയ്യാനിരിക്കുന്ന കണ്ടെയ്നർ സ്കാനർ സൗകര്യവും അദ്ദേഹം പരിശോധിച്ചു. കൊച്ചി കസ്റ്റംസ് കമ്മീഷണർ (പ്രിവന്റീവ്) കെ. പത്മാവതി, എവിപിപിഎൽ സിഇഒ പ്രദീപ് ജയരാമൻ എന്നിവർക്കു പുറമേ കോസ്റ്റ് ഗാർഡ്, ഇമിഗ്രേഷൻ, ഷിപ്പിംഗ് ലൈനുകൾ തുടങ്ങിയവയുടെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
Chief Commissioner of Central Tax and Customs, S.K. Rahman, emphasized the importance of collaboration between Vizhinjam Port authorities and partner agencies for smooth and efficient operations. Speaking at the inauguration of the Customs Office at Vizhinjam International Port, he highlighted the need for progress with a vision of inclusive growth. The inauguration marks a significant milestone in the port’s operations, strengthening its role in maritime trade and logistics. Rahman also discussed upcoming developments with AVPPL officials and inspected key facilities, including the Marine Control Room, Operations Center, and security infrastructure.