തന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്‌സി’നെ, തന്റെ തന്നെ മറ്റൊരു കമ്പനിക്ക് വിറ്റ് ഇലോൺ മസ്ക്. ‘എക്സ് എഐ’ (xAI) എന്ന മസ്കിന്റെ കമ്പനിക്കാണ് സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോം വിറ്റിരിക്കുന്നത്. 33 ബില്യൺ ഡോളറിനാണ് വിൽപന എന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇലോൺ മസ്കിന്റെ ഉടമസ്ഥതയിൽ ഉള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയാണ് എക്സ് എഐ. ഈ നീക്കത്തോടെ എക്സ് എഐയുടെ നൂതന രീതികളും സമൂഹമാധ്യമമായ എക്സിന്റെ റീച്ചും സമന്വയിപ്പിച്ച് നേട്ടം കൊയ്യുകയാണ് മസ്കിന്റെ ലക്ഷ്യം.

2022 ലാണ് 44 ബില്യൺ ഡോളറിന് ഇലോൺ മസ്ക് സമൂഹമാധ്യമമായ ട്വിറ്റർ വാങ്ങി എക്സ് എന്ന് പുനർനാമകരണം ചെയ്തത്. ലയനത്തോടെ ഇരു പ്ലാറ്റ്ഫോമുകളിലേയും ഡാറ്റ, മോഡലുകൾ, കംപ്യൂട്ട്, ഡിസ്ട്രിബ്യൂഷൻ, ടാലന്റ് എന്നിവ മികച്ച രീതിയിൽ പ്രയോജനപ്പെടുത്താൻ സാധിക്കുമെന്ന് ഇലോൺ മസ്ക് പ്രതികരിച്ചു. മാർച്ച് 2023ലാണ് മസ്ക് നിർമിത ബുദ്ധി സംരംഭമായ എക്സ് എഐ സ്ഥാപിച്ചത്. അണ്ടർസ്റ്റാൻ ട്രൂ നേച്വർ ഓഫ് യൂനിവേഴ്സ് എന്നതാണ് കമ്പനിയുടെ ആപ്തവാക്യം.

Elon Musk has sold X (formerly Twitter) to his AI company, xAI, in a $33 billion all-stock deal, aiming to integrate AI with social media.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version