തദ്ദേശീയമായി വികസിപ്പിച്ച ലൈറ്റ് കോംപാക്ട് ഹെലികോപ്റ്ററുകൾ (LCH) വാങ്ങാനുള്ള വമ്പൻ കരാറിൽ ഒപ്പിട്ട് പ്രതിരോധ മന്ത്രാലയവും ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡും (HAL).

ഇന്ത്യൻ സൈന്യത്തിനും വ്യോമസേനയ്ക്കുമായി 156 പ്രചണ്ഡ് കോപ്റ്ററുകൾ വാങ്ങാനുള്ള 62,000 കോടി രൂപയുടെ കരാറിനാണ് അംഗീകാരമായത്. ഇതിൽ 66 കോപ്റ്ററുകൾ വ്യോമസേനയ്ക്കും 90 എണ്ണം കരസേനയ്ക്കുമാണ്. കർണാടകയിലെ എച്ച്എഎല്ലിന്റെ തുമക്കൂരു പ്ലാന്റിലാണ് ഹെലികോപ്റ്ററുകൾ നിർമ്മിക്കുക.

5000 മുതൽ 16,400 അടി വരെ ഉയരത്തിൽ പറക്കാനും ലാൻഡ് ചെയ്യാനും ശേഷിയുള്ള ആക്രമണ ഹെലികോപ്റ്ററാണു പ്രചണ്ഡ്. ഈ റേഞ്ചുള്ള ഇന്ത്യയുടെ ഏക ആക്രമണ ഹെലികോപ്റ്റർ കൂടിയാണിത്.

അതുകൊണ്ടുതന്നെ കിഴക്കൻ ലഡാക്ക്, സിയാച്ചിൻ തുടങ്ങിയ ഉയർന്ന പ്രദേശങ്ങളിൽ ഉപയോഗിക്കാൻ ഇവ അനുയോജ്യമാണ്. 2022 ഒക്ടോബറിൽലാണ് പ്രചണ്ഡ് കോപ്റ്ററുകൾ ഇന്ത്യൻ വ്യോമസേനയിൽ ഔദ്യോഗികമായി ഉൾപ്പെടുത്തിയത്.

The Ministry of Defence and HAL have signed a ₹62,000 crore deal for 156 Prachanda attack helicopters for the Indian Army and Air Force.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version