കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാജ്യത്ത് സ്റ്റാർട്ടപ്പുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ഒരു സംരംഭകനാകാൻ മെന്റർമാരുടെ മാർഗനിർദ്ദേശം ആവശ്യമാണ്. ഇതിനായി ഡിപിഐഐടിയുടെ കീഴിലുള്ള ഇന്ത്യാ ഗവൺമെന്റ് സംരംഭമായ സ്റ്റാർട്ട്-അപ്പ് ഇന്ത്യ സംരംഭകർക്ക് 10 സൗജന്യ ഓൺലൈൻ കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്നു. പ്രോഗ്രാമിംഗ്, സുരക്ഷ, അക്കൗണ്ടിംഗ് & ഫിനാൻസ് മുതൽ മാനേജ്‌മെന്റ്, സംരംഭകത്വം വരെയുള്ള കോഴ്‌സുകളാണ് സ്റ്റാർട്ടപ്പ് ഇന്ത്യ ഇത്തരത്തിൽ വാഗ്ദാനം ചെയ്യുന്നത്.

1. ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ ഇൻ പ്രാക്റ്റീസ്, വെർച്വൽ കൊളാബറേഷൻ ടൂൾസ് (Digital Transformation in Practice: Virtual Collaboration Tools): ടെക് ലീഡർമാർക്ക് ഡിജിറ്റൽ പരിവർത്തനത്തിന് സഹായിക്കാനും ജോലിസ്ഥലത്ത് സഹകരിക്കാനും ആശയവിനിമയം നടത്താനുമുള്ള വഴികൾ പരിചയപ്പെടുത്തുന്നു എന്നതാണ് ഈ കോഴ്സിന്റെ പ്രത്യേകത.

2. മാസ്റ്റർ കീ ഫിനാൻഷ്യൽ അനലിസ്റ്റ് സ്കിൽസ് (Master Key Financial Analyst Skills): ഈ കോഴ്‌സിലൂടെ വിജയകരമായ സാമ്പത്തിക വിശകലന വിദഗ്ദ്ധനാകാനുള്ള കഴിവുകൾ നേടാനാകും. ബിസിനസ്സ് തീരുമാനങ്ങളെ സ്വാധീനിക്കുന്ന പ്രവണതകൾ തിരിച്ചറിയാനും സാമ്പത്തിക ഡാറ്റയുമായി ചേർന്ന് പ്രവർത്തിക്കാനും ഈ കോഴ്‌സ് സഹായിക്കും.

3. ഡിസൈൻ തിങ്കിംഗ് പീപ്പിൾ-സെന്റേർഡ് ഡിസൈൻ, ഐഐടി കാൺപൂർ (Understanding Design Thinking & People-Centred Design, IIT Kanpur): ഡിസൈൻ തിങ്കിംഗിന്റെയും പീപ്പിൾ-സെന്റേർഡ് ഡിസൈനിന്റെയും ആശയങ്ങൾ മനസ്സിലാക്കാനും പരമ്പരാഗത മാർക്കറ്റിംഗ് സമീപനങ്ങളിൽ നിന്ന് പിസിഡി സമീപനം എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നും മനസ്സിലാക്കാൻ സഹായിക്കുന്ന ഇൻഡ്രൊക്റ്ററി ഓറിയന്റേഷൻ കോഴ്സാണിത്.

4. സാമ്പത്തിക മാന്ദ്യത്തിനിടയിലോ സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിലോ ജോലി കണ്ടെത്താൻ (Finding a Job During a Recession or Challenging Economic Times): സാമ്പത്തിക പ്രതിസന്ധി ഘട്ടങ്ങളിൽ ജോലി കണ്ടെത്തേണ്ടത് എങ്ങനെ എന്നതാണ് ഈ കോഴ്‌സ് പഠിപ്പിക്കുക.

5. ഡാറ്റ അനലിസ്റ്റ് കോഴ്സ് (Data Analyst): ഡാറ്റാ അനലിസ്റ്റ് കരിയർ പാതകൾക്കുള്ള സാങ്കേതിക കഴിവുകൾ പഠിക്കാനും ഡിമാൻഡ് വിശകലന ഉപകരണങ്ങളിൽ കഴിവുകൾ വികസിപ്പിക്കാനും ഈ കോഴ്സ് ഉപകാരപ്രദമാകും.

6. മാനേജീരിയൽ അക്കൗണ്ടിംഗ്, ഐഐടി ബോംബെ (Managerial Accounting, IIT Bombay): സാമ്പത്തിക ചിലവ്, മാനേജ്മെന്റ് അക്കൗണ്ടിംഗിലെ അടിസ്ഥാന ആശയങ്ങൾ വിദ്യാർത്ഥികളെ പരിചയപ്പെടുത്തൽ, അക്കൗണ്ടിംഗ് റിപ്പോർട്ടുകളുടെ വ്യാഖ്യാനവുമായി ബന്ധപ്പെട്ട വിശകലന കഴിവുകൾ വികസിപ്പിക്കൽ തുടങ്ങിയവയാണ് ഈ കോഴ്സിന്റെ ലക്ഷ്യം.

7. സോഫ്റ്റ് സ്കിൽസ്, വ്യക്തിത്വ വികസനം, ഐഐടി കാൺപൂർ (Developing Soft Skills and Personality, IIT Kanpur): പ്രൊഫഷണൽ, പരസ്പര ആശയവിനിമയങ്ങളിൽ സോഫ്റ്റ് സ്കില്ലുകളുടെ പ്രാധാന്യത്തെക്കുറിച്ച് അടിസ്ഥാന അവബോധം വളർത്തുന്നതിന് ലക്ഷ്യമിട്ടുള്ള കോഴ്സാണിത്.

8. ഡിജിറ്റൽ മാർക്കറ്റിങ് സ്പെഷ്യലിസ്റ്റ് (Advance as a Digital Marketing Specialist): SEO, അനലിറ്റിക്സ് എന്നിവയുൾപ്പെടെയുള്ള മാർക്കറ്റിംഗ് ലാൻഡ്‌സ്കേപ്പ് പര്യവേക്ഷണം ചെയ്യാനും ഒരു ഡിജിറ്റൽ മാർക്കറ്റിംഗ് പ്രൊഫഷണലിന്റെ പ്രധാന പ്രവർത്തനങ്ങൾ തിരിച്ചറിയാനും ഈ കോഴ്‌സ് സഹായിക്കും.

9. കൺസ്യൂമർ ബിഹേവിയർ, ഐഐടി ഖരഗ്പൂർ (Consumer Behaviour, IIT Kharagpur): ബയറിനെ കുറിച്ചുള്ള സമഗ്രമായ വീക്ഷണം ലഭിക്കാൻ ഈ കോഴ്‌സ് വിദ്യാർത്ഥികളെ സഹായിക്കും.

10. മാനേജീരിയൽ ഇക്കണോമിക്സ്, ഐഐടി ബോംബെ (Managerial Economics, IIT Bombay): സാമ്പത്തിക ശാസ്ത്രത്തിലെ വ്യത്യസ്ത ആശയങ്ങൾ, സിദ്ധാന്തങ്ങൾ, ഉപകരണങ്ങൾ എന്നിവയെക്കുറിച്ചും ബിസിനസ് തീരുമാന/ഗവേഷണ പ്രശ്നങ്ങളിൽ അവയുടെ പ്രയോഗത്തെക്കുറിച്ചും ഈ കോഴ്‌സ് വിദ്യാർത്ഥികളെ പരിചയപ്പെടുത്തും.

കൂടുതൽ വിവരങ്ങൾക്ക് https://www.startupindia.gov.in/content/sih/en/reources/online-courses.html സന്ദർശിക്കുക.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version