ഇന്ത്യയിൽ രാജഭരണം അവസാനിച്ചതാണ്. എങ്കിലും രാജ്യത്തെ നിരവധി രാജകുടുംബങ്ങൾ ഇപ്പോഴും അവരുടെ സമ്പന്ന പൈതൃകം തുടർന്നും മുന്നോട്ട് കൊണ്ടുപോകുന്നു. മൈസൂരിലെ വോഡയാർ രാജവംശം അതിൽ പെടുന്നു. രാജ്യത്തെ ഏറ്റവും സമ്പന്ന രാജവംശങ്ങളിൽ ഒന്നാണ് വോഡയാർ രാജാക്കൻമാർ. വോഡയാർ രാജവംശത്തിന്റെ നിലവിലെ തലവൻ യദുവീർ കൃഷ്ണദത്ത ചാമരാജ വോഡയാറാണ്.

രാജവംശത്തിലെ 27ആമത്തെ മഹാരാജാവാണ് അദ്ദേഹം. റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 80,000 കോടി രൂപയുടെ ആസ്തിയാണ് അദ്ദേഹത്തിന് ഉള്ളത്. 2016ൽ ദുൻഗർപൂർ രാജകുടുംബത്തിലെ ത്രിഷിക കുമാരിയെ അദ്ദേഹം വിവാഹം കഴിച്ചു. ഇരുവർക്കും പിറന്ന മകൻ 400 വർഷങ്ങൾക്കു ശേഷം രാജകുടുംബത്തിൽ ജനിച്ച ആദ്യ പിന്തുടർച്ചാവകാശി എന്ന നിലയിൽ വാർത്തകളിൽ ഇടം നേടി.

2017 ഡിസംബർ 6നാണ് ദമ്പതികളുടെ ആദ്യ കുഞ്ഞായ ആദ്യവീർ നരസിംഹദത്ത വോഡിയാർ ജനിച്ചത്. നൂറ്റാണ്ടുകളായി പിന്തുടർച്ചാവകാശി ജനിക്കാതിരുന്നതിനാൽ ബന്ധുക്കളിൽ നിന്ന് അവകാശികളെ ദത്തെടുക്കുന്ന പാരമ്പര്യമായിരുന്നു വോഡയാർ രാജവംശം പിന്തുടർന്നത്.

അതുകൊണ്ടുതന്നെ ഏഴ് വർഷം മുമ്പ് ത്രിഷിക പിന്തുർച്ചാവകാശിക്ക് അമ്മയായപ്പോൾ, അത് രാജകുടുംബത്തെ സംബന്ധിച്ച് സുപ്രധാന ഘട്ടമായിരുന്നു. രാജ്കോട്ട് രാജകുടുംബത്തിൽ ജനിച്ച ത്രിഷിക കുമാരി രാജകീയ പദവിക്ക് ഇടയിലും സുന്ദരവും ലളിതവുമായ ജീവിത ശൈലിക്ക് പേരുകേട്ട വ്യക്തിയാണ്. ലളിതമായ ആകർഷണീയതയെ പ്രതിഫലിപ്പിക്കുന്ന അവരുടെ ജീവിതശൈലി അതുകൊണ്ടുതന്നെ പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. 

Yaduveer Krishnadatta Chamaraja Wodeyar, the 27th Maharaja of Mysore, continues the Wodeyar legacy. His son, Aadyaveer Narasimhadatta Wodeyar, is the first royal heir born in 400 years.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version