ശ്രദ്ധേയമായ ഭാഷാ വൈവിധ്യം പുലർത്തുന്ന രാജ്യമാണ് ഇന്ത്യ. നൂറുകണക്കിന് ഭാഷകളും ഉപഭാഷകളും രാജ്യത്തുണ്ട്. ഈ വൈവിധ്യം രാജ്യത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെ കൂടി പ്രതീകമാണ്. എന്നാൽ ഭാഷയുടെ കാര്യത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നാഗാലാൻഡ് വേറിട്ടുനിൽക്കുന്നു. ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായുള്ള ഇന്ത്യൻ സംസ്ഥാനമാണ് നാഗാലാൻഡ്.

1967ലാണ് ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായി സ്വീകരിക്കാനുള്ള നാഗാലാൻഡിന്റെ തീരുമാനം ഔപചാരികമായി പ്രാബല്യത്തിൽ വന്നത്. സംസ്ഥാനത്തിന്റെ അസാധാരണമായ ഗോത്ര ഭാഷാ വൈവിധ്യമാണ് ഈ മാറ്റത്തിന് പ്രധാനമായും കാരണമായത്. ഓരോ ഗോത്രങ്ങൾക്കും നാഗാലാൻഡിൽ വ്യത്യസ്ത ഭാഷകളാണ്. അതുകൊണ്ടുതന്നെ ഫലപ്രദമായ ഭരണത്തിനും ഇടപെടലിനും പൊതു ആശയവിനിമയ മാധ്യമം അനിവാര്യമായിരുന്നു. അതിനാലാണ് നിഷ്പക്ഷവും പ്രായോഗികവുമായ പരിഹാരമായി ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയാക്കിയത്.

അരുണാചൽ പ്രദേശിലും ഇത്തരത്തിൽ ഔദ്യോഗിക ഭാഷ ഇംഗ്ലീഷാണ്. ഇന്ത്യയിലെ മറ്റ് ചില സംസ്ഥാനങ്ങളും പ്രാദേശിക ഭാഷകൾക്കൊപ്പം ഇംഗ്ലീഷും ഔദ്യോഗിക ഭാഷയായി ഉപയോഗിക്കുന്നു. മേഘാലയ, മിസോറാം, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളിൽ അതാത് പ്രാദേശിക ഭാഷകളോടൊപ്പം ഇംഗ്ലീഷും ഔദ്യോഗിക ഭാഷയാണ്.
Nagaland is the only Indian state where English is the sole official language. Other northeastern states like Arunachal Pradesh, Meghalaya, Mizoram, and Sikkim also recognize English alongside regional languages.