ഇന്ത്യയിലെ ഏറ്റവും ധനികനായ നിർമാതാവ്, ആസ്തി ₹33000 കോടി

ഇന്ത്യയിലെ ഏറ്റവും ധനികനായ ചലച്ചിത്ര നിർമാതാവാണ് സൺ പിക്‌ചേഴ്‌സ് ഉടമ കലാനിധി മാരൻ. 2024ലെ ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് പ്രകാരം, കലാനിധി മാരന്റെ ആസ്തി 33,400 കോടി രൂപയാണ്. പട്ടിക അനുസരിച്ച് ഇന്ത്യയിലെ 80ആമത്തെ ധനികനായ വ്യക്തി കൂടിയാണ് കലാനിധി.

1964 ജൂലൈ 24ന് ചെന്നൈയിലാണ് കലാനിധി മാരന്റെ ജനനം. അദ്ദേഹത്തിന്റെ പിതാവ് പ്രമുഖ രാഷ്ട്രീയ നേതാവായിരുന്ന മുരശൊലി മാരനാണ്, മാതാവ് മല്ലിക മാരനും. ചെന്നൈയിലെ ഡോൺ ബോസ്കോയിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം ചെന്നൈ ലയോള കോളേജിൽ നിന്ന് ബിരുദം നേടി. തുടർന്ന് കലാനിധി അമേരിക്കയിലെ പെൻസിൽവാനിയ സ്ക്രാന്റൺ സർവകലാശാലയിൽ നിന്ന് എംബിഎ പൂർത്തിയാക്കി.

1990ൽ പൂമാലൈ എന്ന പേരിൽ തമിഴ് മാസിക ആരംഭിച്ച കലാനിധി 1993ൽ സൺ ടിവി സ്ഥാപിച്ചു. വിനോദ ചാനൽ എന്ന നിലയിൽ ആരംഭിച്ച ചാനൽ പിന്നീട് ഇന്ത്യയിലെ ഏറ്റവും വലിയ മാധ്യമ കമ്പനികളിലൊന്നായ സൺ ഗ്രൂപ്പായി വളർന്നു. ചെന്നൈ ആസ്ഥാനമായുള്ള കമ്പനിയുടെ ചെയർമാനാണ് കലാനിധി മാരൻ. സൺ പിക്ചേഴ്സിന്റെ ബാനറിൽ സിനിമകൾ ചെയ്യുന്ന അദ്ദേഹം സൂപ്പർസ്റ്റാറുകളായ രജനീകാന്ത്, ദളപതി വിജയ് എന്നിവർക്കൊപ്പം എന്തിരൻ, ബീസ്റ്റ്, പേട്ട, സർക്കാർ, ജയിലർ തുടങ്ങി തമിഴിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകൾ പ്രൊഡക്ഷൻ ഹൗസിലൂടെ നിർമിച്ചു.

Kalanithi Maran, chairman of Sun Group, is India’s richest filmmaker with a net worth of ₹33,400 crore. Explore his journey from Sun TV to a media empire.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version