ഇലക്ട്രിക് സ്കൂട്ടറുമായി ടാറ്റ?

ടാറ്റ ഇലക്ട്രിക് ടൂവീലറുകൾ നിർമിക്കാൻ ഒരുങ്ങുന്നു എന്നത് ഏറെക്കാലമായി വന്നുകൊണ്ടിരിക്കുന്ന വാർത്തയാണ്. ഇപ്പോൾ വീണ്ടും അത്തരത്തിലൊരു വാർത്ത പുറത്തുവരികയാണ്. 2025ൽ പുറത്തിറങ്ങുന്ന ഇലക്ട്രിക് സ്കൂട്ടറിലൂടെ രാജ്യത്തെ ഇലക്ട്രിക് സ്കൂട്ടർ വിപണിയുടെ വലിയൊരു പങ്ക് പിടിച്ചെടുക്കാനുള്ള ഒരുക്കത്തിലാണ് ടാറ്റ മോട്ടോഴ്‌സ് എന്നാണ് വാർത്ത. വാഹനത്തിന്റെ സ്പെക്സ് അടക്കം വെച്ച് നിരവധി ദേശീയ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നു. കുറേ ‘അത്രേകളും’ അതിലേറെ അഭ്യൂഹങ്ങളും മാത്രമായി മുൻ കാലങ്ങളിൽ എന്ന പോലെ യാതൊരു സോഴ്സും വെളിപ്പെടുത്താതെയാണ് ഇത്തവണയും ടാറ്റയുടെ ഇ-ടൂവീലർ വരുന്നു എന്ന വാർത്ത പ്രചരിക്കുന്നത്.

200 കിലോമീറ്റർ റേഞ്ച് ഉള്ള ഇലക്ട്രിക് സ്കൂട്ടറാണ് ടാറ്റ വിപണിയിലെത്തിക്കുന്നത് എന്നാണ് റിപ്പോർട്ട്. പെട്രോൾ വില ഉയരുന്ന സാഹചര്യത്തിൽ ദിവസേന യാത്ര ചെയ്യുന്നവർക്ക് അധികം ചിലവില്ലാതെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാൻ വഴിയൊരുക്കുകയാണത്രേ ടാറ്റയുടെ ലക്ഷ്യം. ടാറ്റ ഇലക്ട്രിക് സ്കൂട്ടറിൽ റൈഡ് എളുപ്പമാക്കുകയും സുരക്ഷ വർദ്ധിപ്പിക്കുകയും ചെയ്യുന്ന നിരവധി ആധുനിക സവിശേഷതകൾ ഉണ്ടെന്ന് പറയപ്പെടുന്നു.

റൈഡർ വേഗത, ദൂരം, യാത്രാ വിശദാംശങ്ങൾ എന്നിവ കാണിക്കുന്ന പൂർണ്ണ ഡിജിറ്റൽ ഡാഷ്‌ബോർഡ് ടാറ്റ ഇലക്ട്രിക് ടൂവീലറിനുണ്ടാകുമത്രേ. രാത്രിയിലെ ദൃശ്യപരതയ്ക്കായി മികച്ച എൽഇഡി ലൈറ്റുകൾ, ട്യൂബ്‌ലെസ് ടയറുകളുള്ള സ്റ്റൈലിഷ് അലോയ് വീലുകൾ, ഫ്രണ്ട് ഡിസ്‌ക് ബ്രേക്കുകൾ, കൂടുതൽ സുരക്ഷയ്ക്കായി പിൻ ഡ്രം ബ്രേക്കുകൾ എന്നിവയാണത്രേ മറ്റ് പ്രധാന സവിശേഷതകൾ. പ്രായോഗികത നിലനിർത്തിക്കൊണ്ട് പ്രീമിയം റൈഡിംഗ് അനുഭവം സൃഷ്ടിക്കുന്നതിലാണ് ടാറ്റ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നാണ് പറയുന്നത്.

Tata Motors to launch its first electric scooter in August 2025, offering a 200 km range, fast charging, and advanced safety features at ₹1-1.2 lakh.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version