തന്റെ സമ്പത്തിന്റെ ഒരു ശതമാനത്തിൽ താഴെ മാത്രമേ മക്കൾക്കായി നീക്കി വെയ്ക്കൂവെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്. വലിയ സമ്പത്ത് പിതാവിൽ നിന്നും ലഭിക്കുന്നതിലും സ്വന്തമായി വിജയം കണ്ടെത്താനാണ് മക്കൾ ശ്രമിക്കേണ്ടത് എന്ന് അദ്ദേഹം വ്യക്തമാക്കി. തലമുറകൾക്ക് സമ്പത്ത് കൈമാറുന്നതിനേക്കാൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുന്നത് കൊണ്ടാണ് ഇത്തരം പ്രവണത. ആപ്പിൾ സ്ഥാപകൻ സ്റ്റീവ് ജോബ്‌സ്, ആമസോണിന്റെ ജെഫ് ബെസോസ് എന്നിവരുൾപ്പെടെ സ്വാധീനമുള്ള ടെക് കുടുംബങ്ങൾക്കിടയിൽ ഈ പ്രവണത സാധാരണമാണ്.

മറ്റ് ചില കോടീശ്വരന്മാരെ പോലെ ഇപ്പോൾ ബിൽ ഗേറ്റ്സും തന്റെ സമ്പത്തിന്റെ ഭൂരിഭാഗവും മക്കൾക്ക് അവകാശപ്പെട്ടത് ആയിരിക്കില്ല എന്ന് തുറന്നുപറഞ്ഞിരിക്കുന്നത്. എന്നാൽ ബിൽ ഗേറ്റ്സിന്റെ സ്വത്തിന്റെ 1% പോലും മക്കളെ ബില്യണേർസ് ആക്കും.

ബ്ലൂംബെർഗ് ബില്യണേർസ് പട്ടിക പ്രകാരം ബിൽ ഗേറ്റ്സിന്റെ ആസ്തി 162 ബില്യൺ ഡോളറാണ്. ഇങ്ങനെ വരുമ്പോൾ ഒരു ശതമാനം ആണെങ്കിൽ പോലും മക്കൾക്ക് 1.62 ബില്യൺ ഡോളർ എങ്കിലും ലഭിക്കും.

Bill Gates plans to leave less than 1% of his $162 billion fortune to his children, prioritizing philanthropy over generational wealth, like other tech billionaires.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version