രണ്ട് മണിക്കൂറിനുള്ളിൽ പെട്രോൾ വണ്ടികൾ ഇലക്ട്രിക് ആക്കി ശ്രദ്ധ ആകർഷിച്ച് തമിഴ്നാട് സ്വദേശിനി. AR4 Tech എന്ന കമ്പനിയുടെ സ്ഥാപകയായ ടി.പി. ശിവശങ്കരിയാണ് പെട്രോൾ, ഡീസൽ വാഹനങ്ങളെ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റുന്ന റിട്രോഫിറ്റിംഗ് സൊല്യൂഷനുമായി ശ്രദ്ധ നേടുന്നത്. ഇതിലൂടെ 39,900 രൂപയ്ക്ക് പെട്രോൾ, ഡീസൽ വാഹനങ്ങൾ ഇലക്ട്രിക്ക് ആക്കി മാറ്റാമെന്ന് ശിവശങ്കരി അവകാശപ്പെടുന്നു.

താങ്ങാനാവുന്ന വിലയിൽ പെട്രോളിൽ നിന്നും ഇലക്ട്രിക് സാങ്കേതിക വിദ്യയിലേക്ക് മാറാൻ കഴിയുന്ന ഉപകരണങ്ങളാണ് AR4 ടെക്കിന്റെ ലക്ഷ്യം. ഓട്ടോമോട്ടീവ് റിപ്പയർ, റിഫർബിഷ്, റീപർപ്പസ്, റീസൈക്കിൾ എന്നിങ്ങനെ പോകുന്നു കമ്പനിയുടെ പ്രവർത്തനങ്ങൾ. ഇന്റേണൽ കംബസ്റ്റൻ എഞ്ചിൻ (ICE) ഇരുചക്രവാഹനങ്ങളെ ഇലക്ട്രിക് വാഹനങ്ങളാക്കി (EV) മാറ്റുക എന്നതാണ് കമ്പനിയുടെ പ്രധാന ബിസിനസ്സ്. സാധാരണ ഇരുചക്ര വാഹനങ്ങളെ 39,900 രൂപയ്ക്ക് രണ്ട് മണിക്കൂറിനുള്ളിൽ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റുമെന്ന് ശിവശങ്കരി പറയുന്നു. ഹോണ്ട ആക്ടിവ, ടിവിഎസ് സെസ്റ്റ് തുടങ്ങിയ ജനപ്രിയ മോഡലുകളാണ് ഇത്തരത്തിൽ കൂടുതലും ഇലക്ട്രിക് ആക്കുന്നത്. കമ്പനിയുടെ ലളിതമായ കിറ്റ് ‘നോ-വെൽഡ്, നോ-ഗ്രൈൻഡ്, നോ-കട്ട്, നോ-ഡ്രിൽ’ സമീപനത്തിലൂടെ പരിവർത്തന പ്രക്രിയയെ കാര്യക്ഷമമാക്കുന്നതായും അവർ കൂട്ടിച്ചേർത്തു.

തമിഴ്നാട് കാഞ്ചീപുരത്തെ തക്കോലം എന്ന ഗ്രാമത്തിൽ ജനിച്ച ശിവശങ്കരി ഐടിയിൽ എംടെക് പൂർത്തിയാക്കിതിനു ശേഷം ലക്ചറർ ആയാണ് കരിയർ ആരംഭിച്ചത്. പിന്നീട് സംരംഭക ലോകത്തേക്ക് എത്തുകയായിരുന്നു. സിൽക്ക് സാരികൾ വിൽക്കുന്നത് മുതൽ ഹെർബൽ ഹെയർ ട്രീറ്റ്മെന്റ് ബിസിനസ്സ് നടത്തുന്നത് വരെ നിരവധി സംരംഭങ്ങൾ ശിവശങ്കരി ചെയ്തു. എന്നാൽ കോവിഡോടെ ഇവയെല്ലാം അടച്ചുപൂട്ടി. പിന്നീട് കുറച്ചുകാലം ശിവശങ്കരി ഇലക്ട്രിക് ഇരുചക്ര വാഹന മോട്ടോർ നിർമ്മാതാക്കളായ ഇഎംഎഫ് ഇന്നൊവേഷൻസിൽ ഓപ്പറേഷൻസ് മാനേജരായി ജോലി ചെയ്തു. വൈകാതെ കമ്പനിയിൽ പങ്കാളിയായ ശിവശങ്കരിഒടുവിൽ AR4 Tech എന്ന സ്വന്തം സംരംഭം ആരംഭിക്കുകയായിരുന്നു.
Meet Sivasankari TP, the woman entrepreneur revolutionizing EV conversions in India with AR4 Tech. Learn how her startup makes electric mobility affordable and accessible.