ഏറ്റവും കരുത്തുള്ള ഹൈഡ്രജൻ ട്രെയിനുമായി ഇന്ത്യ

ഇന്ത്യയിൽ ഹൈഡ്രജൻ ഇന്ധനമായി പ്രവർത്തിക്കുന്ന ആദ്യ ട്രെയിൻ പരീക്ഷണ ഓട്ടം ആരംഭിച്ചിരിക്കുകയാണ്. ഹരിയാനയിലെ ജിന്ത്-പാനിപ്പട്ട് പാതയിലാണ് സുസ്ഥിര റെയിൽ ഗതാഗതത്തിൽ ലോകത്തെ നയിക്കാനുള്ള ഇന്ത്യയുടെ ശ്രമത്തിന്റെ ധീരമായ ചുവടുവയ്പ്പായ ഹൈഡ്രജൻ ട്രെയിൻ പരീക്ഷണയോട്ടം നടന്നത്. പരീക്ഷണയോട്ടം വിജയകരമായി പൂർത്തിയായെങ്കിലും ചില റൂട്ടുകളിലെ പ്രശ്നങ്ങൾ കാരണം ഹൈഡ്രജൻ ട്രെയിനുകളുടെ പൂർണ തോതിലുള്ള വരവ് ഏതാനും മാസങ്ങൾ കൂടി നീളും എന്നാണ് വിവരം.

ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി നിർമ്മിച്ച ഹൈഡ്രജൻ പവർ ട്രെയിൻ പുതിയ ആഗോള മാനദണ്ഡം സൃഷ്ടിക്കുന്നവയാണ്. ഏകദേശം 500–600 കുതിരശക്തിയുള്ള യൂറോപ്യൻ ഹൈഡ്രജൻ ട്രെയിനുകളിൽ നിന്ന് വ്യത്യസ്തമായി, ഇന്ത്യൻ ഹൈഡ്രജൻ ട്രെയിനുകൾ 1,200 കുതിരശക്തി എന്ന റെക്കോർഡ് കരുത്തുള്ള എഞ്ചിനുമായാണ് എത്തുന്നത്. ഇങ്ങനെ ഇന്ത്യയുടെ ഹൈഡ്രജൻ ട്രെയിൻ ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ ഹൈഡ്രജൻ ട്രെയിനായി മാറുന്നു. ഒരു പാസഞ്ചർ കോച്ചും ഹൈഡ്രജൻ സംഭരണത്തിനായി രണ്ട് കോച്ചുകളും ഉൾപ്പെടുന്ന ട്രെയിനിന് മണിക്കൂറിൽ 110 കിലോമീറ്റർ വേഗത കൈവരിക്കാനാകും. 2,638 യാത്രക്കാരെ വരെ വഹിക്കാനും ട്രെയിനിന് സാധിക്കും.

89 കിലോമീറ്ററുള്ള ഹരിയാനയിലെ ജിന്ത്-പാനിപ്പട്ട് പാതയിലെ പ്രാരംഭ പരീക്ഷണ ഓട്ടം വിജയകരമായിരുന്നു എന്ന് ഇന്ത്യൻ റെയിൽവേപ്രതിനിധി അറിയിച്ചു. ഹൈഡ്രജൻ ഇന്ധന സെല്ലിന്റെ ശേഷി വർധിപ്പിച്ച് പരമാവധി ലോഡ്-ബെയറിംഗ് ഉറപ്പാക്കുന്നതിലടക്കം പരീക്ഷണയോട്ടം വിജയം കണ്ടു. 2-3 മാസത്തെ സാങ്കേതിക പ്രവർത്തനങ്ങളും പരീക്ഷണങ്ങൾക്കും ശേഷം പദ്ധതി ചരിത്രപരമായ കൽക്ക-ഷിംല റൂട്ടിലേക്ക് കൂടി വ്യാപിപ്പിക്കും. ഈ റൂട്ടിൽ 2024 ഡിസംബറിൽത്തന്നെ പരീക്ഷണയോട്ടം നിശ്ചയിച്ചിരുന്നെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ കാരണം നീളുകയായിരുന്നു.

India begins trials for its first hydrogen-powered train on the Jind-Sonipat route, marking a major step towards green transport and net-zero emissions.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version