ശ്രദ്ധ നേടി രത്തൻ ടാറ്റയുടെ വിൽപത്രം

ഇന്ത്യൻ വ്യവസായ രംഗത്തെ ഇതിഹാസ നാമമാണ് രത്തൻ ടാറ്റയുടേത്. ബിസിനസ്സുകാരൻ എന്നതിനപ്പുറം വമ്പൻ സമ്പാദ്യം തനിക്ക് ചുറ്റുമുള്ളവർക്കു കൂടി വേണ്ടിയും ചിലവഴിച്ച മഹത് വ്യക്തി എന്ന നിലയ്ക്കാണ് അദ്ദേഹത്തെ ലോകം ഓർക്കുക.  അതുകൊണ്ടു കൂടിയാണ് വിയോഗത്തിന് മാസങ്ങൾക്ക് ഇപ്പുറവും അദ്ദേഹം വാർത്തകളിൽ നിറയുന്നത്. ഇപ്പോൾ രത്തൻ ടാറ്റയുടെ വിൽപത്രം ശ്രദ്ധ നേടുന്നതും ഇതേ കാരണം കൊണ്ടാണ്. വിയോഗത്തിനു മുൻപ് തയ്യാറാക്കിയ വിൽപത്രത്തിൽ തനിക്കൊപ്പം നിന്ന തൊഴിലാളികൾക്കു വേണ്ടി അദ്ദേഹം നീക്കിവെച്ചത് മൂന്നര കോടിയോളം രൂപയാണ്. ഇതിനു പുറമേ നിരവധി ജീവനക്കാരുടേയും അയൽക്കാരന്റേയും വരെ വായ്പകൾ എഴുതിത്തള്ളണമെന്നും വിൽപത്രത്തിൽ നിർദേശമുണ്ട്. അദ്ദേഹത്തിന്റെ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് ആയിരുന്ന ശന്തനു നായിഡുവിന്റെ ഒരു കോടി രൂപയുടെ വായ്പയും ഇത്തരത്തിൽ എഴുതിത്തള്ളും.

ഏറെക്കാലം രത്തൻ ടാറ്റയുടെ കുക്ക് ആയി ജോലി ചെയ്തിരുന്ന രാജൻ ഷായ്ക്ക് മാത്രം ഒരു കോടി രൂപയാണ് അദ്ദേഹം വിൽപത്രത്തിൽ മാറ്റിവെച്ചിട്ടുള്ളത്. മറ്റൊരു ബട്ട്ലർക്ക് വിൽപത്രത്തിൽ 66 ലക്ഷം രൂപ മാറ്റിവെച്ചപ്പോൾ ഏഴ് വർഷത്തോളം അദ്ദേഹത്തിനൊപ്പം ജോലി ചെയ്ത വീട്ടു ജോലിക്കാർക്കായി 15 ലക്ഷം രൂപയും മാറ്റിവെച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്ന ഡെൽനാസ് ഗിൾഡറിന് വിൽപത്രത്തിൽ പത്ത് ലക്ഷം രൂപയാണ് മാറ്റിവെച്ചിട്ടുള്ളത്. പാർട് ടൈം ഹെൽപ്പേർസ്, കാർ ക്ലീനർമാർ തുടങ്ങിയവർക്ക് ഒരു ലക്ഷം രൂപ വീതവും ലഭിക്കും. ഡാക്സ്, പോളോ, ബ്രൂക്സ് ബ്രദേഴ്സ്, ബ്രിയോണി സ്യൂട്ടുകൾ, ഹെർമിസ് ടൈകൾ തുടങ്ങിയ ബ്രാൻഡഡ് വസ്ത്രങ്ങൾ ധരിച്ചിരുന്ന അദ്ദേഹത്തിന്റെ എല്ലാ വസ്ത്രങ്ങളും ദരിദ്രർക്ക് വിതരണം ചെയ്യുന്നതിനായി എൻ‌ജി‌ഒകൾക്ക് നൽകും.

2024 ഒക്ടോബറിലായിരുന്നു രത്തൻ ടാറ്റയുടെ വിയോഗം. രത്തൻ ടാറ്റയുടെ വിൽപത്രത്തിൽ ആർക്കൊക്കെ വിഹിതം ലഭ്യമാകും എന്ന് നേരത്തെ വ്യക്തമായിരുന്നെങ്കിലും കൃത്യമായ തുക ഇപ്പോഴാണ് വെളിപ്പെടുത്തുന്നത്. 

Ratan Tata’s will reflects his legacy of kindness, allocating ₹3.5 crore to domestic staff, employees, and even a neighbor. His generosity extended to loan waivers, pet care, and donations.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version