എന്റർപ്രൈസ് ടെക്‌നോളജി രംഗത്തെ ഏറ്റവും മികച്ച സ്വകാര്യ കമ്പനികളെ കണ്ടെത്താനുള്ള പട്ടികയായ യു എസ്സിലെ ‘എന്റർപ്രൈസ് ടെക് 30’ ലിസ്റ്റിൽ ഇടം നേടി മലയാളി കോഫൗണ്ടറായ കാലിഫോർണിയയിലെ എഐ അധിഷ്ഠിത സ്റ്റാർട്ടപ്പ് ആയ ഡെക്കഗൺ decagon.ai . പ്രവർത്തനം തുടങ്ങി രണ്ട് വർഷത്തിനുള്ളിലാണ് കമ്പനിക്ക് ഈ നേട്ടം. ഡെക്കഗൺ ഇതിനോടകം 100 മില്യൺ ഡോളർ മൂലധന സമാഹരണം നടത്തിയിട്ടുണ്ട്.

‘എന്റർപ്രൈസ് ടെക് 30’ പട്ടികയിൽ ഇടത്തരം കമ്പനികളുടെ കൂട്ടത്തിൽ രണ്ടാം സ്ഥാനത്താണ് ഡെക്കഗൺ.

എറണാകുളം സ്വദേശി അശ്വിൻ ശ്രീനിവാസും ചൈനീസ് വംശജനായ അമേരിക്കൻ പൗരൻ ജെസ് സാങ്ങും ചേർന്ന് സ്ഥാപിച്ച ‘ഡെക്കഗൺ’ എന്ന കമ്പനിയാണ് ഈ അതുല്യ നേട്ടം കൈവരിച്ചത്. 2023ലാണ് ജെസ് സാങ്ങും അശ്വിൻ ശ്രീനിവാസും ചേർന്ന് കാലിഫോർണിയയിലെ സാൻഫ്രാൻസിസ്കോ ആസ്ഥാനമാക്കി എഐ അധിഷ്ഠിത സ്റ്റാർട്ടപ്പ് ആയ ഡെക്കഗൺ തുടങ്ങിയത്.

ടെക് കമ്പനികൾക്ക് അതിസങ്കീർണമായ കസ്റ്റമർ സപ്പോർട്ട് ജോലികൾ ജനറേറ്റീവ് എഐയുടെ സഹായത്തോടെ എളുപ്പമാക്കിക്കൊടുക്കുന്ന പ്ലാറ്റ്‌ഫോമാണ് ഡെക്കഗണിന്റേത്.സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും 2019 ൽ കംപ്യൂട്ടർസയൻസിൽ മാസ്റ്റേഴ്സ് ബിരുദം നേടിയ ശേഷം അശ്വിൻ ശ്രീനിവാസ് സാൻഫ്രാൻസിസ്കോ ആസ്ഥാനമായ ഹെലിയ എന്ന കമ്പനിയുടെ സഹസ്ഥാപകനായി. പിനീടാണ് ഡെക്കഗൺ സ്ഥാപിച്ചത്.
Decagon.ai, co-founded by Malayali Ashwin Srinivas, ranks second in the mid-sized category of the US’s ‘Enterprise Tech 30’ list, just two years after its launch.
