ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതയായി ജിൻഡാൽ ഗ്രൂപ്പ് ചെയർപേഴ്സണും ഹരിയാനയിൽ നിന്നുള്ള എംഎൽഎയുമായ സാവിത്രി ജിൻഡാൽ. 2025ലെ ഫോർബ്സ് ബില്യണേർസ് പട്ടിക അനുസരിച്ച് 35.5 ബില്യൺ ഡോളർ ആസ്തിയുള്ള സാവിത്രി ഇന്ത്യയിൽ ഏറ്റവും സമ്പത്തുള്ള മൂന്നാമത്തെ വ്യക്തി കൂടിയാണ്. റിലയൻസ് ചെയർമാൻ മുകേഷ് അംബാനി, അദാനി ഗ്രൂപ്പ് ഉടമ ഗൗതം അദാനി എന്നിവരാണ് പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ളത്.

ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 10 ശതകോടീശ്വരന്മാരിൽ ഉൾപ്പെട്ട ഏക വനിതയാണ് സാവിത്രി ജിൻഡാൽ. സ്റ്റീൽ, വൈദ്യുതി, സിമന്റ് തുടങ്ങിയ മേറലകളിൽ വ്യാപിച്ചു കിടക്കുന്ന ബിസിനസ് സാമ്രാജ്യമായ ജിൻഡാൽ ഗ്രൂപ്പ് ചെയർപേഴ്‌സൺ ആണ് സാവിത്രി. 2005ൽ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച ഭർത്താവ് ഓം പ്രകാശ് ജിൻഡാൽ ആണ് കമ്പനി സ്ഥാപിച്ചത്. അദ്ദേഹത്തിന്റെ മരണശേഷം ദമ്പതികളുടെ നാല് മക്കൾക്കിടയിൽ ജിൻഡാൽ ഗ്രൂപ്പ് വിഭജിക്കപ്പെട്ടു.
Savitri Jindal becomes India’s richest woman with a $35.5 billion net worth, ranking third in the 2025 Forbes Billionaire List. She leads the OP Jindal Group and is a powerful symbol of women’s empowerment in business and politics.
