റീട്ടെയിൽ-ഓൺ-ദി-ഗോ സംവിധാനമായ യാത്രികാർട്ടിൽ (YatriKart) നിക്ഷേപവുമായി ആഗോള ഭീമന്മാരായ മക്ഡൊണാൾഡ്‌സിന്റെയും കൊക്കകോളയുടെയും ഇന്ത്യൻ പങ്കാളിയായ എംഎംജി ഗ്രൂപ്പ് (MMG Group). എംഎംജിയിൽ നിന്ന് യാത്രികാർട്ട് സ്വന്തമാക്കിയ ഫണ്ടിങ് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ എംഎംജി ഫണ്ടിങ്ങോടെ യാത്രികാർട്ടിന്റെ മൂല്യം 100 കോടി രൂപ ആയതായി ഇന്ത്യൻ സ്റ്റാർട്ടപ്പ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ഗൗരവ് റാണയും ശിവാംഗി ശർമ്മയും ചേർന്ന് സ്ഥാപിച്ച യാത്രികാർട്ട് ചെറുകിട റീട്ടെയിൽ കിയോസ്‌ക്കുകളുടെയും സ്റ്റോറുകളുടെയും ശൃംഖലയിലൂടെ റീട്ടെയിലർമാരെ ശാക്തീകരിക്കുന്നു.

ഫണ്ടിംഗിലൂടെ യാത്രികാർട്ട് ‘ക്വിക്ക് കൊമേഴ്‌സ് ഫോർ ട്രാൻസിറ്റ്’ ആപ്പ് ഉപയോഗിച്ച് വിതരണ ശൃംഖലകൾ ഒപ്റ്റിമൈസ് ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കമ്പനി പ്രതിനിധി അറിയിച്ചു. ഇതിനുപുറമേ FOCO, FOFO മോഡലുകൾ ഉപയോഗിച്ച് ഫ്രാഞ്ചൈസി നെറ്റ്‌വർക്ക് വികസിപ്പിക്കുന്നതിലും സാങ്കേതിക അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും ഫണ്ടിംഗ് ഉപയോഗിക്കും. 

YatriKart, a tech-powered convenience retail startup for transit locations, raises fresh funding from MMG Group at ₹100 crore valuation to expand its smart kiosk network across India.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version