2025 സാമ്പത്തിക വർഷത്തിലെ അദാനി കമ്പനികളുടെ സാമ്പത്തിക ഫലം പുറത്ത് വിട്ട് കമ്പനി. റിപ്പോർട്ട് പ്രകാരം കമ്പനിയുടെ ഏർണിങ്സ് ബിഫോർ ഇന്ററസ്റ്റ്, ടാക്സസ്, ഡിപ്രിസേഷ്യൻ ആൻഡ് അമോർടൈസേഷൻ (EBITDA) എക്കാലത്തെയും ഉയർന്ന നിരക്കായ 89,806 കോടി രൂപയിലെത്തി (10.5 ബില്യൺ ഡോളർ). കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 8.2 ശതമാനം നേട്ടമാണ് അദാനി കമ്പനികൾക്ക് ഉണ്ടായത്. നികുതി കഴിഞ്ഞുള്ള ലാഭം (PAT) എക്കാലത്തെയും ഉയർന്ന നിരക്കായ 40565 കോടി രൂപയായി ഉയർന്നിട്ടുമുണ്ട്.

16.5 ശതമാനം ആസ്തികളിൽ നിന്നുള്ള വരുമാനം (RoA) ആണ് 2025 സാമ്പത്തിക വർഷത്തിലെ പ്രധാന നേട്ടമെന്ന് അദാനി ഗ്രൂപ്പ് ജിസിഎഫ്ഒ ജുഗീഷന്ദർ സിംഗ് പറഞ്ഞു. ആഗോളതലത്തിൽ ഏതൊരു ഇൻഫ്രാസ്ട്രക്ചർ ബിസിനസിലെയും ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നാണിത്. ആകർഷകമായ ആസ്തി അടിത്തറയ്ക്കും ഉപമേഖലകളിലുടനീളം മികച്ച നിലവാരമുള്ള ആസ്തികൾ തുടർച്ചയായി വികസിപ്പിക്കുന്നതിനുള്ള അദാനി പോർട്ട്ഫോളിയോയുടെ നിർവ്വഹണ ശേഷിയും അടിവരയിടുന്നതാണ് നേട്ടമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അദാനി പോർട്ട്ഫോളിയോ 126000 കോടി രൂപയുടെ (14.7 ബില്യൺ ഡോളർ) റെക്കോർഡ് മൂലധനം രേഖപ്പെടുത്തി. ഇതോടെ ആറ് വർഷ (2019 സാമ്പത്തിക വർഷം മുതൽ 2025 സാമ്പത്തിക വർഷം വരെ) കാലയളവിൽ 25 ശതമാനത്തിലധികം സംയോജിത വാർഷിക വളർച്ചയിൽ (CAGR) മൊത്ത ആസ്തി 609133 ലക്ഷം കോടി രൂപയായി വർദ്ധിച്ചു.

The Adani Group achieved a record ₹89,806 crore ($10.5 billion) EBITDA in FY25, along with a ₹40,565 crore PAT and ₹1.26 lakh crore ($14.7 billion) in capex. This stellar performance, marked by 16.5% ROA and reduced leverage, solidifies Adani’s position as a global infrastructure leader.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version