2,750 രൂപ ഡോക്യുമെന്റേഷൻ ചാർജ് നൽകിയാൽ 5 ലക്ഷം രൂപ പിഎം മുദ്ര യോജന വഴി ലോൺ ലഭിക്കും എന്നറിയിച്ച് ഒരു ലെറ്റർ അടുത്ത കാലത്ത് പ്രചരിക്കുന്നുണ്ട്. എന്നാൽ സംഗതി വ്യാജമാണെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിനു കീഴിലുള്ള നോഡൽ ഏജൻസിയായ പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB). പിഐബി എക്സ് പ്ലാറ്റ്ഫോമിൽ ഷെയർ ചെയ്ത കുറിപ്പിലാണ് ഡോക്യുമെന്റേഷൻ ചാർജ് നൽകിയാൽ പിഎം മുദ്ര യോജന (PM Mudra Yojana ) പ്രകാരം അഞ്ച് ലക്ഷം രൂപയുടെ ലോൺ ലഭിക്കും എന്ന വ്യാജ അപ്രൂവൽFake Mudra loan approval letter ലെറ്റർ പ്രചരിക്കുന്നതായി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

2,750 രൂപ അടച്ചാൽ ലോൺ ലഭിക്കും എന്ന് വ്യാജ കത്തിൽ പറയുന്നു. മുദ്ര യോജന വ്യക്തികൾക്കോ സംരംഭകർക്കോ നേരിട്ട് ലോൺ നൽകാറില്ലെന്നും PMMY പ്രകാരമുള്ള മുദ്ര വായ്പകൾ ബാങ്കുകളുടെ ബ്രാഞ്ച് ഓഫീസ്, നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനി (NBFC), മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ മുതലായവയിൽ നിന്നാണ് ലഭിക്കുകയെന്നും പിഐബി എക്സ് പ്ലാറ്റ്ഫോമിൽ അറിയിച്ചിട്ടുണ്ട്. ഇത്തരം മെയിലുകളോ സന്ദേശങ്ങളോ ലഭിച്ചാൽ പണം അയച്ചു കൊടുക്കരുതെന്നും പിഐബി മുന്നറിയിപ്പ് നൽകുന്നു.
A viral ₹50,000 Mudra loan approval letter demanding ₹2,750 as fees is fake. MUDRA does not offer direct loans—apply only via official banks or NBFCs.