ഫോർബ്സ് ഗ്ലോബൽ ബില്യണേർസ് 2025 പട്ടികയിൽ സൗദി അറേബ്യയിൽ നിന്ന് ഇടം നേടിയത് 15 പേർ. അറബ് മേഖലയിൽ ഏറ്റവും അധികം ബില്യണേർസ് ഉള്ള രാജ്യമായി ഇതോടെ സൗദി മാറി. സൗദി രാജകുടുംബാംഗവും പ്രമുഖ വ്യവസായിയുമായ അൽ വലീദ് ബിൻ തലാൽ ആണ് അറബ് മേഖലയിലെ ശതകോടീശ്വരന്മാരുടെ റാങ്കിംഗിൽ മുന്നിൽ നിൽക്കുന്നത്. കിങ്ഡം ഹോൾഡിങ് കമ്പനി സ്ഥാപകനും സിഇഓയുമായ അദ്ദേഹത്തിന്റെ ആസ്തി 16.5 ബില്യൺ ഡോളർ ആണ്.  

55.8 ബില്യൺ ഡോളറാണ് പട്ടികയിൽ ഇടം പിടിച്ച സൗദി സമ്പന്നരുടെ ആകെ ആസ്തി. ഹെൽത്ത്കെയർ രംഗത്തെ പ്രമുഖനായ സുലൈമാൻ അൽ ഹബീബ് ആണ് പട്ടികയിൽ ഇടം പിടിച്ച മറ്റൊരു സൗദി സമ്പന്നൻ.

10.9 ബില്യൺ ഡോളറാണ് ഡോ. സുലൈമാൻ അൽ ഹബീബ് മെഡിക്കൽ സർവീസ് സ്ഥാപകനായ അദ്ദേഹത്തിന്റെ ആസ്തി. മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക എന്നിവിടങ്ങളിലെ ഒമ്പത് അറബ് രാജ്യങ്ങളിൽ നിന്നായി 38 ബില്യണേർസ് ആണ് ഫോർബ്സ് സമ്പന്ന പട്ടികയിൽ ഇടം നേടിയത്.

Saudi Arabia leads the Arab world with 15 billionaires worth $55.8B on Forbes 2025 list. Prince Alwaleed tops the region. IPO boom fuels new wealth.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version