‘വഖഫ്’ എന്ന പദം ‘ വഖുഫ ‘ എന്ന അറബി പദത്തിൽ നിന്നാണ് ഉരുത്തിരിഞ്ഞത്. ദൈവത്തിന്റെ പേരിൽ സമർപ്പിക്കപ്പെട്ടതോ പൊതുക്ഷേമത്തിനായി നീക്കിവെച്ചതോ ആയ പണം അല്ലെങ്കിൽ സ്വത്ത് ആണ് വഖുഫ. 2022 ഡിസംബർ വരെ ഏകദേശം 872,000 റജിസ്റ്റർ ചെയ്ത സ്ഥാവര സ്വത്തുക്കളുമായി വഖഫ് ബോർഡ് ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഭൂവുടമയാണ്. വഖഫ് ബോർഡിന്റെ ഉടമസ്ഥതയിലുള്ള മൊത്തം ഭൂമി 940,000 ഏക്കറിൽ കൂടുതലാണെന്ന് വിവിധ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മുസ്ലിം ഭരണാധികാരികൾ, സൂഫി അനുയായികൾ, സമ്പന്നരായ ബിസിനസുകാർ തുടങ്ങിയവരാണ് പ്രധാനമായും വഖഫ് ബോർഡിന് ഭൂമി ദാനം നൽകിയിട്ടുള്ളവർ.

ഭരണാധികാരികൾ
മുഗൾ ഭരണാധികാരികാരികളായ അക്ബർ, ഷാജഹാൻ, ഔറംഗസീബ് എന്നിവർ ഡൽഹി, ആഗ്ര, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങളിലെ മതകേന്ദ്രങ്ങൾക്കായി ധാരാളം വഖഫ് സ്വത്തുക്കളും ഭൂമിയും സംഭാവന ചെയ്തു. ജഹാനാര ബീഗം പോലുള്ള പ്രമുഖ മുഗൾ വനിതകളും വഖഫിനു ഗണ്യമായ സ്വത്തുക്കൾ ദാനം ചെയ്തിരുന്നു എന്നതും ശ്രദ്ധേയമാണ്.

ഹൈദരാബാദിലെ നിസാമുമാർ വഖഫിന് നൽകിയ സംഭാവനകളുടെ പേരിൽ ശ്രദ്ധേയരായിരുന്നു. ഡെക്കാൻ മേഖലയിലെ ആയിരക്കണക്കിന് ഏക്കർ ഭൂമി നിസാം-ഉൽ-മുൽക്ക് അസഫ് ജാ വഖഫിന് ദാനം ചെയ്തു.

സൂഫി അനുയായികൾ
സൂഫി സന്യാസിമാരും അവരുടെ അനുയായികളും വഖഫിന് വലിയ തോതിൽ സംഭാവന നൽകിയവരാണ്. ഡൽഹി ഹസ്രത്ത് നിസാമുദ്ദീൻ ഔലിയ, അജ്മീർ ഖ്വാജ മൊയ്നുദ്ദീൻ ചിഷ്തി തുടങ്ങിയ സൂഫി സന്യാസിമാരുടെ അനുയായികൾ അതാത് ആരാധനാലയങ്ങൾക്ക് വലിയ സ്വത്തുക്കൾ സംഭാവന ചെയ്തു. ബഹ്റൈച്ചിലെ സലാർ മസൂദ് ഗാസി, പഞ്ചാബ് ബാബ ഫരീദ് തുടങ്ങിയ സൂഫിവര്യൻമാരുടെ ദർഗകൾക്കും ഇത്തരത്തിൽ വൻ തോതിലുള്ള ഭൂമി സംഭാവനയായി ലഭിച്ചിട്ടുണ്ട്.

മറ്റ് പ്രമുഖർ
സമ്പന്നരായ മുസ്ലീം വ്യാപാരികളുടെയും ഭൂവുടമകളുടെയും സംഭാവനകളും വഖഫ് ഇനത്തിൽ ധാരാളം ഉണ്ടായിട്ടുണ്ട്. സർ സയ്യിദ് മുഹമ്മദ്, അഹമ്മദാബാദിലെ വകീൽ കുടുംബം തുടങ്ങിയ മുസ്ലിം വ്യാപാരികളും ഭൂവുടമകളും വിദ്യാഭ്യാസ, മത സ്ഥാപനങ്ങൾക്ക് വേണ്ടി ഏക്കർ കണക്കിന് വഖഫ് സ്വത്തുക്കൾ ദാനം ചെയ്തിട്ടുണ്ട്. മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരിയും വഖഫിനായി സ്വത്തുക്കൾ ദാനം ചെയ്തിരുന്നു. വിപ്രോ ഉടമ അസിം പ്രേംജി വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനുമായി വഖഫ് സ്വത്തുക്കൾക്ക് സംഭാവന നൽകിയ പ്രമുഖ വ്യക്തിത്വമാണ്.
Reports trace major Waqf donations in India to the Nizams of Hyderabad, Mughal emperors, Sufi followers, and philanthropists like Azim Premji. These contributions shaped India’s religious and social landscape.