ഇന്ത്യയിൽ സ്ട്രീമിംഗിന്റെ ആരംഭം ചെറിയ തോതിൽ നിന്നായിരുന്നു. ആരംഭ കാലത്ത് ചെറിയ ഷോകൾ സൗജന്യമായി യൂട്യൂബിൽ സ്ട്രീം ചെയ്യുന്ന മൈക്രോ-എപ്പിസോഡുകൾ ആയിരുന്നു വന്നുകൊണ്ടിരുന്നത്. എന്നാൽ ഒടിടി പ്ലാറ്റ്ഫോമുകൾ വന്നതോടെ കളി മാറി. വലിയ ബജറ്റും വലിയ താരങ്ങളുമായി സ്ട്രീമിംഗ് വേറെ ലെവലായി.

സെയ്ഫ് അലി ഖാൻ, വിവേക് ഒബ്റോയ് പോലുള്ള താരങ്ങൾ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഇതോടെ ഒടിടി താരങ്ങളുടെ പ്രതിഫലവും കുതിച്ചുയർന്നു. ഇന്ന് ഒരു സീരീസിന് സീസണിൽ 100 കോടിയിലേറെ രൂപ വരെ പ്രതിഫലം വാങ്ങുന്ന താരങ്ങളുണ്ട്. ഇത്തരത്തിൽ ഏറ്റവുമധികം ഒടിടി പ്രതിഫലം വാങ്ങുന്ന താരമാണ് അജയ് ദേവ്ഗൺ.

2021ൽ ഹിറ്റ് ബ്രിട്ടീഷ് ത്രില്ലർ സീരീസായ ലൂഥറിന്റെ ഇന്ത്യൻ പതിപ്പിൽ അഭിനയിക്കാൻ അജയ് ദേവ്ഗൺ ഡിസ്നി ഹോട്ട്സ്റ്റാറുമായി കരാറിൽ ഒപ്പുവച്ചു. രുദ്ര: എഡ്ജ് ഓഫ് ഡാർക്ക്നെസ് എന്ന സീരീസിൽ ഏഴ് എപ്പിസോഡുള്ള സീസണിനായി അജയ് 125 കോടി രൂപ ഈടാക്കിയതായി ബോളിവുഡ് ഹംഗാമ റിപ്പോർട്ട് ചെയ്യുന്നു. ഒരു എപ്പിസോഡിന് ഏകദേശം 18 കോടി രൂപയാണ് അദ്ദേഹം പ്രതിഫലമായി കൈപ്പറ്റിയത്. ഇത് ഇന്ത്യൻ വിനോദ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന നിരക്കാണ്.

സേക്രഡ് ഗെയിംസ് സീസൺ 2ന് ₹ 15-20 കോടി പ്രതിഫലം വാങ്ങിയ സെയ്ഫ് അലി ഖാനും ഒടിടി പ്രതിഫലത്തിൽ മുൻപന്തിയിലുണ്ട്. വരുൺ ധവാൻ, നവാസുദ്ദീൻ സിദ്ദിഖി, പങ്കജ് ത്രിപാഠി, അലി ഫസൽ, സാമന്ത റൂത്ത് പ്രഭു തുടങ്ങിയവരും ഒടിടിയിൽ വമ്പൻ പ്രതിഫലം വാങ്ങുന്നവരാണ്.
Ajay Devgn became the highest-paid OTT actor with ₹125 crore for Rudra, surpassing even top Bollywood film fees. Explore how Indian streaming stars are reshaping the digital entertainment industry.