ഡൽഹിയിൽ നടന്ന സ്റ്റാർട്ടപ്പ് മഹാകുംഭിൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകളെ മന്ത്രി പിയൂഷ് ഗോയൽ ചൈനീസ് കമ്പനികളുമായി താരതമ്യം ചെയ്തത് വിവിധ രംഗത്തുള്ളർ ചോദ്യം ചെയ്തു. ചൈന സ്റ്റാർട്ടപ്പുകൾ ഇലക്ട്രിക് വാഹനങ്ങൾ, ബാറ്ററി സാങ്കേതികവിദ്യ, സെമികണ്ടക്ടറുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ആഗോള ലോജിസ്റ്റിക്സ്, റോബോട്ടിക്സ്, ഓട്ടോമേഷൻ, ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ മേഖലകളെയാണ് ഫോക്കസ് ചെയ്യുന്നത്. എന്നാൽ ഇന്ത്യ ഭക്ഷണ വിതരണം, തൽക്ഷണ പലചരക്ക് സേവനങ്ങൾ, ഫാന്റസി സ്പോർട്സ്, ജീവിതശൈലി ബിസിനസുകൾ എന്നിവ ഉൾപ്പെടുന്ന മേഖലയിലാണ് നിൽക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ ഡീപ്പ് ടെക്കിൽ എന്താണ് മന്ത്രി ചെയ്തതെന്ന ചോദ്യമാണ് സംരംഭക- ടെക്നോളജി രംഗത്തുള്ളവർ ഉന്നയിക്കുന്നത്.

കഴിഞ്ഞ ദിവസം സമാപിച്ച സ്റ്റാർട്ടപ്പ് മഹാകുംഭിൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകളേയും ടെക് സംരംഭങ്ങളേയും ചൈനീസ് കമ്പനികളുമായി താരതമ്യപ്പെടുത്തി വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ അടക്കമുള്ളവരുടെ പരാമർശങ്ങളാണ് വിവാദം ഉയർത്തുന്നത്. വേതനം കുറവുള്ള ഡെലിവറി ബോയ്, ഡെലിവറി ഗേൾ ജോലികളിൽ സന്തോഷം കണ്ടെത്താനാണ് സ്റ്റാർട്ടപ്പുകൾ ശ്രമിക്കുന്നത് എന്നതായിരുന്നു മന്ത്രിയുടെ പരാമർശം. ഇതോടൊപ്പം ഇന്ത്യയിലെയും ചൈനയിലെയും സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെ താരതമ്യം ചെയ്യുന്ന ഡിസ്പ്ലേ ബോർഡും ഓൺലൈനിൽ നിന്നും സ്റ്റാർട്ട് അപ്പ് ഉടമകളിൽ നിന്നും പ്രതികരണമുണ്ടാക്കി. “ഇന്ത്യ Vs ചൈന: ദി സ്റ്റാർട്ടപ്പ് റിയാലിറ്റി ചെക്ക്” എന്ന ബോർഡ് പരിപാടിയിൽ പങ്കെടുത്ത മിക്ക ആളുകളിൽ നിന്നും വിമർശനം നേരിട്ടു.
ഇലക്ട്രിക് വാഹനങ്ങൾ (ഇവി), ബാറ്ററി സാങ്കേതികവിദ്യ, സെമികണ്ടക്ടറുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ആഗോള ലോജിസ്റ്റിക്സ്, റോബോട്ടിക്സ്, ഓട്ടോമേഷൻ, ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ മേഖലകളെ എടുത്തുകാണിക്കുന്ന ചൈനീസ് സ്റ്റാർട്ടപ്പുകളുടെ സാങ്കേതിക ശ്രദ്ധയെ, ഭക്ഷണ വിതരണം, തൽക്ഷണ പലചരക്ക് സേവനങ്ങൾ, സ്വാധീനം ചെലുത്തുന്ന ഉള്ളടക്കം, ഫാന്റസി സ്പോർട്സ്, ജീവിതശൈലി ബിസിനസുകൾ എന്നിവ ഉൾപ്പെടുന്ന ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ പ്രതിനിധീകരിക്കുന്ന മേഖലകളുമായാണ് ഡിസ്പ്ലേ താരതമ്യം ചെയ്തിരിക്കുന്നത്.
ഇൻഫോസിസ് മുൻ സിഎഫ്ഒയും നിക്ഷേപകനുമായ മോഹൻദാസ് പൈ ഇത്തരം പരാമർശങ്ങളും താരതമ്യങ്ങളും ഇന്ത്യൻ സംരംഭകരെ ദുർബലപ്പെടുത്തുന്നതും താറടിച്ചു കാണിക്കുന്നതുമാണെന്നും വിമർശനം ഉന്നയിച്ചു. എക്സിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം വാണിജ്യ മന്ത്രി പീയൂഷ് ഗോയലിനെ ടാഗ് ചെയ്ത്തിട്ടുണ്ട്. ഡൽഹിയിലെ സ്റ്റാർട്ടപ്പ് മഹാകുംഭിൽ സംഘാടകർ ഇന്ത്യയ്ക്കെതിരെ ചൈനീസ് പ്രചാരണം നടത്തുകയാണ്. ട്രാക്സ്ന്റെ കണക്കനുസരിച്ച് ഇന്ത്യയിൽ 4500ലധികം ഡീപ് ടെക് സ്റ്റാർട്ടപ്പുകൾ ഉണ്ട്. മൂലധനത്തിന്റെയും ഫണ്ടിങ്ങിന്റേയും അഭാവം കാരണം അവ ചെറുതാണ്. ഗവൺമെന്റ് നടത്തുന്ന പരിപാടികളിൽ നിന്നുള്ള ഇത്തരം പരാമർശങ്ങൾ ഒട്ടും സഹായകരമല്ല-അദ്ദേഹം പറഞ്ഞു.
മന്ത്രിയുടേയും സ്റ്റാർട്ടപ്പ് മഹാകുംഭ് അധികൃതരുടേയും സ്വരത്തെയും സന്ദേശത്തെയും കുറിച്ച് ഓൺലൈനിലും നിരവധി പേർ ആശങ്ക പങ്കുവെയ്ക്കുന്നു. നിരുത്സാഹപരവും നിർമ്മാണാത്മകം അല്ലാത്തതുമാണ് ഇത്തരം പരാമർശങ്ങളെന്ന് നെറ്റിസൺസ് വിമർശനം ഉന്നയിക്കുന്നു. സംഘാടകരുടെ ഭാഗത്തുനിന്നുള്ള മോശം പ്രവണതയാണിതെന്നും സ്റ്റാർട്ടപ്പ് സ്ഥാപകരെ പ്രചോദിപ്പിക്കുന്നതിനു പകരം അവരെ അപമാനിക്കുകയാണ് സംഘാടകർ എന്നുമെല്ലാമാണ് നെറ്റിസൺസ് സംഭവത്തിൽ പ്രതികരിക്കുന്നത്.
A controversial display at Startup Mahakumbh 2025 comparing Indian and Chinese startups sparks debate among entrepreneurs, leaders, and policymakers.