ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയെ നിർവചിക്കാനുള്ള അന്വേഷണം സൗന്ദര്യശാസ്ത്ര വിദഗ്ധരെ ഗോൾഡൻ റേഷ്യോ എന്ന അനുപാതം ഉപയോഗിക്കാൻ പ്രേരിപ്പിച്ചു. ലണ്ടൻ ഫേഷ്യൽ പ്ലാസ്റ്റിക് സർജറി സെന്ററിൽ 2023ൽ നടത്തിയ ഡോ. ജൂലിയൻ ഡി സിൽവയുടെ വിശകലനം അനുസരിച്ച് ഗോൾഡൻ റേഷ്യോയുമായി ഏറ്റവും യോജിക്കുന്ന മുഖ സവിശേഷതകൾ ഉള്ള സെലിബ്രിറ്റികളുടെ പട്ടിക വെളിപ്പെടുത്തിയിരുന്നു. ഇതിൽ ഇന്ത്യൻ താരം ദീപിക പദുക്കോൺ 91.22% സ്കോറുമായി 10ആം സ്ഥാനം നേടി. 94.52% സ്കോറുമായി ജോഡി കോമർ പട്ടികയിൽ ഒന്നാമതെത്തി.

ശ്രദ്ധേയമായ അന്താരാഷ്ട്ര ആകർഷണത്തെ കൂടി അടിവരയിടുന്നതാണ് പട്ടികയിൽ ദീപികയുടെ സാന്നിധ്യം.

ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായ ദീപികയെ ടൈം മാഗസിൻ 2018ൽ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളിൽ ഒരാളായി നാമകരണം ചെയ്തിരുന്നു. 2022ൽ ടൈം 100 ഇംപാക്റ്റ് അവാർഡും ദീപിക നേടി. ടൈംസ് ഓഫ് ഇന്ത്യ, മണികൺട്രോൾ എന്നിവയുടെ റിപ്പോർട്ട് പ്രകാരം 500 കോടി രൂപയാണ് ദീപികയുടെ ആസ്തി.

ഡോ. ഡി സിൽവ പുരുഷ സെലിബ്രിറ്റികളേയും സുവർണ്ണ അനുപാതം പ്രയോഗിച്ചു ലിസ്റ്റ് ചെയ്തിരുന്നു. ആരോൺ ടെയ്‌ലർ-ജോൺസൺ ആണ് ലോകത്തിലെ ഏറ്റവും സുന്ദരന്മാരായ 10 പുരുഷന്മാരുടെ പട്ടികയിൽ 93.04% സ്‌കോറോടെ ഒന്നാം സ്ഥാനത്ത് എത്തിയത്.

Based on the Golden Ratio, Dr. Julian De Silva ranked the world’s most beautiful women in 2023. Jodie Comer tops the list, followed by Zendaya, Bella Hadid, Beyoncé, and Deepika Padukone.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version