ദൈനംദിന ജീവിതത്തിൽ എല്ലാവരും സമ്മർദ്ദം അഥവാ സ്ട്രെസ്സ് അനുഭവിക്കുന്നു. ചെറുതും സ്ഥിരവുമായ ശീലങ്ങൾ കൊണ്ട് അവ പരിഹരിക്കാനാകുമെന്ന് പറയുകയാണ് ബോളിവുഡ് ഫിറ്റ്നസ് ട്രെയിനർ യാസ്മിൻ കറാച്ചിവാല. കത്രീന കൈഫ്, ആലിയ ഭട്ട്, ദീപിക പദുക്കോൺ തുടങ്ങിയ നിരവധി ബോളിവുഡ് താരങ്ങൾക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള സെലിബ്രിറ്റി ട്രെയിനറാണ് യാസ്മിൻ. സമ്മർദ്ദരഹിതമായ ജീവിതത്തിനായി നാല് പ്രധാന ശീലങ്ങൾ പിന്തുടരാവുന്നതാണെന്ന് എച്ച്ടി ലൈഫ്സ്റ്റൈലുമായുള്ള അഭിമുഖത്തിൽ അവർ പറഞ്ഞു.  

1. വ്യായാമം ശീലമാക്കുക
വ്യായാമം, സ്പോർട്സ്, ഡാൻസ് തുടങ്ങിയവ സമ്മർദ്ദം ഒഴിവാക്കാനുള്ള മികച്ച മാർഗങ്ങളാണെന്ന് യാസ്മിൻ പറയുന്നു. ഈ പ്രവർത്തനങ്ങൾ മാനസികാവസ്ഥയും ഊർജ്ജ നിലയും വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. യോഗ പോലുള്ള പരിശീലനങ്ങളും ദിനചര്യയിൽ ഉൾപ്പെടുത്തുന്നത് മനസ്സും ശരീരവും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കും.

2. ഹെൽത്തി സ്മാർട്ട് സ്നാക്സ്
വേഗതയേറിയതും സമ്മർദ്ദകരവുമായ ജീവിതത്തിൽ അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ കാര്യങ്ങൾ കൂടുതൽ വഷളാക്കും. അതുകൊണ്ട് സ്മാർട്ട് സ്നാക്സ് എന്നത് അത്യാവശ്യമാണെന്ന് യാസ്മിൻ. പഴങ്ങൾ, നട്സ് തുടങ്ങിയ ഹെൽത്തി സ്മാർട്ട് സ്നാക്സ് ശീലമാക്കണം. ഇത്തരം സ്നാക്കുകളിൽ മികച്ച പോഷകം ഉണ്ട്. അതിനാൽ സ്നാക്ക് ആയി ഇവ കഴിക്കുന്നതിലൂടെ അമിതമായി മറ്റ് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനാകും.

3. പവർഫുളാണ് ഹൈഡ്രേഷൻ
സമ്മർദ്ദം നിയന്ത്രിക്കുന്നതിലും മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തുന്നതിലും ജലാംശം നിർണായക പങ്ക് വഹിക്കുന്നു. നിർജ്ജലീകരണം ക്ഷീണം, തലവേദന, മാനസികാവസ്ഥയിലെ മാറ്റങ്ങൾ എന്നിവയ്ക്ക് കാരണമാകും. ശ്രദ്ധ കേന്ദ്രീകരിക്കാനും ഊർജ്ജസ്വലത നിലനിർത്താനും അങ്ങനെ ബുദ്ധിമുട്ടാക്കുന്നു. അതിനാൽ ദിവസം മുഴുവൻ ആവശ്യത്തിന് വെള്ളം കുടിക്കേണ്ടത് പ്രധാനമാണ്.

4. ടൈം ഫോർ യുവർസെൽഫ്
ജോലി, കുടുംബം, സാമൂഹിക ജീവിതം എന്നിവയ്ക്കിടയിൽ വ്യക്തിപരമായ ക്ഷേമം അവഗണിക്കപ്പെട്ട് പോകാറുണ്ട്. പക്ഷേ സ്വയം പരിചരണത്തിന് മുൻഗണന നൽകേണ്ടത് സ്ട്രെസ്സ് കുറയ്ക്കാൻ അത്യാവശ്യമാണ്. ദൈനംദിന ദിനചര്യയുടെ ഭാഗമായി സ്വയം സമയം നീക്കിവയ്ക്കുന്നത് വിശ്രമത്തിനും സമ്മർദ്ദം കുറയ്ക്കുന്നതിനും സഹായിക്കുന്നു. 

Celebrity fitness trainer Yasmin Karachiwala shares 4 simple lifestyle tips to reduce stress and boost energy—stay active, eat healthy, hydrate well, and prioritize self-care.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version