ഇന്ത്യൻ രൂപയ്ക്ക് പ്രാദേശിക കറൻസികളേക്കാൾ ഉയർന്ന മൂല്യമുള്ള നിരവധി രാജ്യങ്ങളുണ്ട്. ഇത്തരം രാജ്യങ്ങളിലേക്കുള്ള യാത്ര അതുകൊണ്ടുതന്നെ ഇന്ത്യൻ കറൻസി കൈയ്യിലുള്ളവർക്ക് കുറഞ്ഞ ബജറ്റിൽ സാധ്യമാകും. അത്തരത്തിൽ ഇന്ത്യൻ രൂപയ്ക്ക് ഉയർന്ന മൂല്യമുള്ള അഞ്ച് രാജ്യങ്ങൾ നോക്കാം.

1. വിയറ്റ്നാം (ഒരു രൂപ = 295.6944 വിയറ്റ്നാമി ഡോങ് )
ലോകത്തിലെതന്നെ ഏറ്റവും ശക്തി കുറഞ്ഞ കറൻസികളിൽ ഒന്നാണ് വിയറ്റ്നാമിലെ വിയറ്റ്നാമി ഡോങ്. ഇന്ത്യയിലെ 1 രൂപ 295.6944 വിയറ്റ്നാമി ഡോങ് ആണ്. മനോഹരമായ ഭൂപ്രകൃതിയും ചരിത്രമുറങ്ങുന്ന നഗരങ്ങളും സ്വാദിഷ്ടമായ ഭക്ഷണവുമാണ് രാജ്യത്തിന്റെ സവിശേഷതകൾ.
2. ലാവോസ് (ഒരു രൂപ =250.77 ലാവോഷ്യൻ കിപ്പ്)
ഒരു ഇന്ത്യൻ രൂപ എന്നത് 250.77 ലാവോഷ്യൻ കിപ്പ് ആണ്. സംസ്കാരവും പ്രകൃതിസൗന്ദര്യവും കൊണ്ട് സമ്പന്നമായ ലാവോസ് ശാന്തമായ ബുദ്ധ കേന്ദ്രങ്ങൾ, ക്ഷേത്രങ്ങൾ എന്നിവ കൊണ്ട് പേരുകേട്ടതാണ്.
3. ഇന്തോനേഷ്യ ( ഒരു രൂപ = 191.433 ഇന്തോനേഷ്യൻ റുപിയ)
ഇന്തോനേഷ്യയിൽ ഒരു ഇന്ത്യൻ രൂപയുടെ മൂല്യം 191.433 റുപിയയാണ്. ലോകത്തിലെ ഏറ്റവും മനോഹരമായ ദ്വീപ് സമൂഹമാണ് ഇന്തോനേഷ്യയിലെ ബാലി, ജക്കാർത്ത പോലുള്ള ഇടങ്ങൾ മസ്റ്റ് വിസിറ്റ് കാറ്റഗറിയിൽ പെടുന്നു.
4. ഉസ്ബെസ്കിസ്താൻ (ഒരു രൂപ = 146.45 ഉസ്ബെസ്കിസ്താനി സോം)
സമ്പന്നമായ ചരിത്രത്തിനും ആർകിടെക്ചറൽ അത്ഭുതങ്ങൾക്കും പേരുകേട്ട രാജ്യമാണ് സ്ബെസ്കിസ്താൻ. ഉസ്ബെസ്കിസ്താനി സോം ആണ് രാജ്യത്തെ കറൻസി. ഒരു രൂപ എന്നത്146.45 ഉസ്ബെസ്കിസ്താനി സോമിനു തുല്യമാണ്.
5. കംബോഡിയൻ കറൻസി (ഒരു രൂപ = 49.798 കംബോഡിയൻ റീൽ)
പ്രാചീന ചരിത്രം ഉറങ്ങുന്ന നഗരങ്ങളും നിർമിതികളും നിറഞ്ഞ ഇടമാണ് കംബോഡിയ. മുകളിൽ പറഞ്ഞിരിക്കുന്ന രാജ്യങ്ങളെ അപേക്ഷിച്ച് കംബോഡിയയുടേത് കുറച്ചുകൂടി പവർ ഉള്ള കറൻസിയാണ്. എന്നാൽ ഒരു ഇന്ത്യൻ രൂപ 49.798 കംബോഡിയൻ റീൽ ആണ്.
Discover 10 countries where the Indian Rupee (INR) goes further. From Vietnam to Nepal, explore budget-friendly travel destinations that offer great value, culture, and unforgettable experiences.