ദുബായ് ഐലൻഡ്‌സിനെ ബർദുബായുമായി ബന്ധിപ്പിക്കാൻ എട്ടു വരി പാലവുമായി ദുബായ്. പ്രദേശത്തെ ഗതാഗതം സുഗമമാക്കാനാണ് ദുബായ് ക്രീക്കിന് മുകളിലൂടെ 78.6 കോടി ദിർഹം ചിലവിൽ 1.425 കിലോമീറ്റർ നീളത്തിൽ പാലം നിർമിക്കുന്നതെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്സ് അതോറിറ്റി (RTA) അധികൃതർ അറിയിച്ചു. ദുബായ് ഹോൾഡിങ്ങിനാണ് പാലത്തിന്റെ നിർമാണച്ചുമതല.

രണ്ടു ദിശകളിലുമായി നാലുവരികൾ വീതമാണ് പാലത്തിൽ ഉണ്ടാകുക. ഇൻഫിനിറ്റി പാലത്തിനും പോർട്ട് റാഷിദ് വികസന മേഖലയ്ക്കും ഇടയിലാണ് പാലം നിർമിക്കുക. ക്രീക്കിൽ നിന്നും 18.5 മീറ്റർ ഉയരവും 75 മീറ്റർ വീതിയുമുള്ള പാലം സമുദ്രഗതാഗതം തടസപ്പെടാതിരിക്കാൻ ആവശ്യമായ നടപടികളോടെയാണ് നിർമിക്കുക.

പാലത്തിന്റെ ഇരുവശങ്ങളിലും പ്രത്യേക വോക്കിങ്, സൈക്ലിങ് പാതകളുണ്ടാകും. ബർദുബായ്, ദുബായ് ഐലൻഡ്സ് എന്നിവിടങ്ങളെ വിവിധ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നതിനായി റോഡുകളും നിർമിക്കും. 13 കിലോമീറ്റർ നീളമുള്ളതും അഞ്ച് സ്ട്രെച്ചുകളിലുമായുള്ള അൽ ഷിൻഡഖ കോറിഡോർ വികസന പദ്ധതിയുടെ പ്രധാന നിർമാണങ്ങളിലൊന്നാണ് പുതിയ പാലം.

Dubai’s RTA begins construction on an eight-lane bridge over Dubai Creek to ease traffic in Bur Dubai. Part of the Al Shindagha Corridor, the Dh786 million project will boost connectivity, reduce congestion, and support future developments.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version