
മൂന്ന് വർഷം കൊണ്ട് ₹45,000 കോടിയുടെ കമ്പനി കെട്ടിപ്പടുത്ത ബോളിവുഡ് താരമാണ് വിവേക് ഒബ്രോയ്. 1200 കോടി രൂപയാണ് യുഎഇ ആസ്ഥാനമായുള്ള ലക്ഷ്വറി റിയൽ എസ്റ്റേറ്റ് കമ്പനി ബിഎൻഡബ്ല്യു ഡെവലപ്മെന്റ്സ് സ്ഥാപകനായ വിവേകിന്റെ സമ്പാദ്യം. ബിസിനസ് രംഗത്തെ വളർച്ചയെക്കുറിച്ച് അദ്ദേഹം അടുത്തിടെ ലൈവ് മിന്റിനു നൽകിയ അഭിമുഖത്തിൽ സംസാരിച്ചു.
സർഗ്ഗാത്മകതയും ബിസിനസും വെവ്വേറെ ലോകങ്ങളല്ല. കുട്ടിക്കാലം മുതൽ തന്നെ സംരംഭകനാകാൻ ആഗ്രഹം ഉണ്ടായിരുന്നു. ചെറുപ്പം മുതലേ മൂല്യനിർമ്മാണത്തെക്കുറിച്ചും, സാമ്പത്തിക ഉത്തരവാദിത്തത്തെക്കുറിച്ചും ആഴത്തിലുള്ള ധാരണ വളർത്തി. ആഗോള ആഡംബരത്തിന്റെ കേന്ദ്രമാണ് യുഎഇ. എക്സ്പോണൻഷ്യൽ സാധ്യതകളുള്ള വിപണിയാണ് യുഎഇയുടേത്. ആശയങ്ങൾക്കായുള്ള ലോഞ്ച്പാഡായി യുഎഇ പ്രവർത്തിക്കുന്നു-അദ്ദേഹം പറഞ്ഞു.
ആഡംബര ജീവിതത്തെ പുനർനിർവചിക്കുന്ന വീടുകൾ നിർമ്മിക്കുക എന്നതാണ് ബിഎൻഡബ്ല്യു ഡെവലപ്മെന്റ്സിന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. സൗന്ദര്യശാസ്ത്രത്തിന്റെ കാര്യത്തിൽ മാത്രമല്ല, അനുഭവപരവും, എക്സ്ക്ലൂസീവ്, ദീർഘകാല നിക്ഷേപത്തിലും ആ അനുഭവം സാധ്യമാക്കും. 2024 അവസാനത്തോടെ യുഎഇയിലുടനീളമുള്ള റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ ആകെ മൂല്യം ഏകദേശം 893 ബില്യൺ ദിർഹമിൽ ( ₹ 2 ലക്ഷം കോടിയിൽ കൂടുതൽ) എത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വെറും 3 വർഷത്തിനുള്ളിൽ 20 ബില്യൺ AED ( ₹ 45,000 കോടി) ലേക്ക് സ്കെയിൽ ചെയ്യാൻ കമ്പനിയെ പ്രാപ്തമാക്കിയത് ഈ ഒപ്റ്റിമൽ ബിസിനസ് അന്തരീക്ഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Explore Vivek Oberoi’s entrepreneurial journey from Bollywood actor to successful businessman, real estate mogul, and tech investor with a net worth of ₹1,200 crore.