വാൾമാർട്ടിന്റെ ആലീസ് വാൾട്ടൺ ആണ് ലോകത്തിലെ ഏറ്റവും സമ്പന്ന വനിത. ആഗോള റീട്ടെയിൽ ബ്രാൻഡ് ആയ വാൾമാർട്ടിന്റെ സ്ഥാപകൻ സാം വാൾട്ടണിന്റെ മകളായ ആലീസിന്റെ ആസ്തി $102 ബില്യണാണ്. Hurun Global Rich List 2025 പ്രകാരം 45 ശതമാനം വളർച്ചയാണ് ആലീസിന്റഎ സമ്പത്തിൽ കഴിഞ്ഞ വർഷം ഉണ്ടായത്. വാൾമാർട്ടിന്റെ ഓഹരി വിലയിലുണ്ടായ കുതിച്ചുചാട്ടമാണ് ആലീസിന്റെ സമ്പാദ്യം വൻ തോതിൽ ഉയരാൻ ഇടയാക്കിയത്.

ചിലവേറിയ പെയിന്റിങ്ങുകൾ വാങ്ങുന്നത് മുതൽ ഹോർസ് ബ്രീഡിങ് വരെ നിരവധി മാർഗങ്ങളിലൂടെയാണ് ആലീസ് ഈ വൻ സമ്പാദ്യം ചിലവഴിക്കുന്നത്. പത്ത് വയസ്സുള്ളപ്പോൾ 2 ഡോളറിന് ആണ് ആലീസ് ആദ്യമായി ഒരു കലാസൃഷ്ടി വാങ്ങുന്നതത്രേ. പിക്കാസോയുടെ പെയിന്റിംഗിന്റെ പുനർനിർമ്മാണമായിരുന്നു അത്. പിന്നീട് അങ്ങോട്ട് ആൻഡി വാർഹോൾ, നോർമൻ റോക്ക്വെൽ, ജോർജിയ ഒ’കീഫ് തുടങ്ങിയ ഇതിഹാസ അമേരിക്കൻ കലാകാരന്മാരുടെ ഒറിജിനലുകൾ ഉൾക്കൊള്ളുന്ന വൻ ശേഖരം ആലീസ് സ്വന്തമാക്കി. ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് പ്രകാരം, 2011ൽ അർക്കാൻസാസിലെ ബെന്റൺവില്ലിൽ ക്രിസ്റ്റൽ ബ്രിഡ്ജസ് മ്യൂസിയം ഓഫ് അമേരിക്കൻ ആർട്ട് എന്ന പേരിൽ 50 മില്യൺ ഡോളർ വിലമതിക്കുന്ന മ്യൂസിയവും അവർ തുറന്നു. നിലവിൽ ഏകദേശം 500 മില്യൺ ഡോളർ വിലമതിക്കുന്ന കലാ ശേഖരമാണ് ആലീസിന് ഉള്ളത്.

ടെക്സസ് ഹോർസ് ബ്രീഡിങ് ആണ് ആലീസ് കോടികൾ മുടക്കുന്ന മറ്റൊരു മേഖല. 2017ൽ, ടെക്സസിലെ മിൽസാപ്പിലെ റോക്കിംഗ് ഡബ്ല്യു റാഞ്ച് എന്ന തന്റെ റാഞ്ച് വെളിപ്പെടുത്താത്ത തുകയ്ക്ക് അവർ വിറ്റു. എന്നാൽ അതിന്റെ പ്രാരംഭ വില 19.75 മില്യൺ ഡോളറായിരുന്നു. കന്നുകാലികൾക്കും കുതിരകൾക്കുമായി 250 ഏക്കറിലധികം മേച്ചിൽപ്പുറങ്ങളും കെട്ടിടങ്ങളും ഈ റാഞ്ചിൽ ഉണ്ടായിരുന്നു.
Alice Walton, heir to Walmart, becomes the world’s richest woman with a net worth of $102 billion. Explore her passion for art, horse breeding, philanthropy, and how her fortune continues to grow.