ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് മാനേജ്മെന്റ് (IIM), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് ഫോറിൻ ട്രേഡ് (IIFT) ക്യാംപസ്സുകൾ ദുബായിൽ ആരംഭിക്കുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു. ഇന്ത്യൻ സന്ദർശനത്തിന് എത്തിയ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാനുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാൻ ഇതിലൂടെ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഐഐഎം അഹമ്മദാബാദ് ആണ് ദുബായിൽ ആഗോള ക്യാംപസ് തുടങ്ങുക. ഇന്ത്യയിലെങ്ങും നിലവിൽ 21 നഗരങ്ങളിലായാണ് ഐഐഎം ക്യാംപസ്സുകൾ ഉള്ളത്. ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് സ്കൂളുകളുടെ പട്ടികയിൽ നിരവധി തവണ ഐഐഎം ഇടംപിടിച്ചിട്ടുണ്ട്. മുൻ പെപ്സികോ സിഇഒ ഇന്ദ്രാ നൂയി, മുൻ ആർബിഐ ഗവർണർ രഘുറാം രാജൻ തുടങ്ങിയവരാണ് ഐഐഎമ്മിലെ പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ. 1963ലാണ് ഐഐഎഫ്ടി സ്ഥാപിതമായത്. ഐഐഎഫ്ടി ദുബായിൽ ആരംഭിക്കാൻ ഒരുങ്ങുന്ന ആദ്യ ക്യാംപസ് ആണിത്.
India to open IIM Ahmedabad and IIFT campuses in Dubai, strengthening bilateral ties, as announced by Commerce Minister Piyush Goyal after meeting Dubai Crown Prince.