കേരളത്തിന്റെ സ്വന്തം ബജറ്റ് എയർലൈൻ എയർ കേരളയുടെ കോർപറേറ്റ് ഓഫീസ് ഉദ്ഘാടനം ഏപ്രിൽ 15ന്. ആലുവയിൽ നിർമ്മാണം പൂർത്തിയായ കോർപറേറ്റ് ഓഫീസിൻ്റെ ഉദ്ഘാടനം 15ന് വ്യവസായ മന്ത്രി പി. രാജീവ് നിർവ്വഹിക്കും. ചടങ്ങിൽ എംപിമാരായ ഹൈബി ഈഡൻ, ബെന്നി ബെഹനാൻ, ഹാരിസ് ബീരാൻ, എംഎൽഎമാരായ അൻവർ സാദത്ത്, റോജി.എം. ജോൺ എന്നിവർ പങ്കെടുക്കും.

ആലുവ മെട്രോ സ്റ്റേഷൻ സമീപത്താണ് മൂന്ന് നിലകളിലായുള്ള ഓഫീസ്. അത്യാധുനിക പരിശീലന സൗകര്യങ്ങളും അടങ്ങുന്ന ഓഫീസ് 200ലേറെ വ്യോമയാന വിദഗ്ധർക്ക് ജോലി ചെയ്യാൻ കഴിയുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. അൾട്രാ ലോ കോസ്റ്റ് വിമാന സർവീസുകളാണ് കമ്പനി നടത്തുകയെന്ന് ചെയർമാൻ അഫി അഹമ്മദ് പറഞ്ഞു. ഈ വർഷം അവസാനമാകുമ്പോഴേക്കും 750ൽ അധികം തൊഴിൽ സേവനങ്ങൾ സൃഷ്ടിക്കാനാകും. ആദ്യ ഘട്ടത്തിൽ ആഭ്യന്തര സർവീസോടെയാണ് എയർ കേരള ആരംഭിക്കുക. വൈകാതെ രാജ്യാന്തര സർവീസും തുടങ്ങും. ജൂണിൽ കൊച്ചിയിൽ നിന്നാണ് എയർ കേരളയുടെ ആദ്യ വിമാനം പറന്നുയരുക.

Kerala’s budget airline Air Kerala will inaugurate its corporate office in Aluva on April 15. The modern facility will employ over 200 aviation professionals and begin operations by June.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version