തമിഴ്‌നാട്ടിൽ 1000 കോടി രൂപയുടെ പുതിയ നിർമ്മാണ കേന്ദ്രം സ്ഥാപിക്കാൻ ഇലക്ട്രോണിക് നിർമാണ സേവന (EMS) കമ്പനിയായ ഡിക്സൺ ടെക്നോളജീസ് (Dixon Technologies). ചെന്നൈയ്ക്ക് സമീപമുള്ള ഒറഗഡത്താണ് 1000 കോടി നിക്ഷേപിച്ച് നിർമാണ കേന്ദ്രം സ്ഥാപിക്കാനുള്ള ധാരണാപത്രത്തിൽ കമ്പനി ഒപ്പിട്ടത്.

ധാരണാപത്രം അനുസരിച്ച് ചെന്നൈയിൽ നിന്ന് ഏകദേശം 45 കിലോമീറ്റർ ദൂരത്ത് സ്ഥിതി ചെയ്യുന്ന ഒറഗഡത്തെ ഇൻഡോസ്‌പേസ് ഇൻഡസ്ട്രിയൽ പാർക്കിലാണ് ഡിക്‌സൺ ടെക്‌നോളജീസ് നിർമാണ സൗകര്യം സ്ഥാപിക്കുക. ലാപ്‌ടോപ്പുകളുടെയും ഓൾ-ഇൻ-വൺ പേഴ്‌സണൽ കമ്പ്യൂട്ടറുകളുടെയും നിർമ്മാണത്തിൽ പ്ലാന്റ് വൈദഗ്ദ്ധ്യം നേടും. ഇതിനു പുറമേ മറ്റ് കമ്പനികൾക്ക് ഇലക്ട്രോണിക് നിർമ്മാണ സേവനങ്ങളും വാഗ്ദാനം ചെയ്യും. എച്ച്പി ലാപ്‌ടോപ്പുകൾ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന നിർദ്ദിഷ്ട സൗകര്യം ഇവിടെ വരുമെന്ന് കഴിഞ്ഞ വർഷം പ്രഖ്യാപനം ഉണ്ടായിരുന്നു. പുതിയ നിർമാണ കേന്ദ്രം 5,000ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് തമിഴ്നാട് വ്യവസായ മന്ത്രി ടി.ആർ.ബി. രാജ പറഞ്ഞു.