ചൈനയിലെ ഹുവാജിയാങ് ഗ്രാൻഡ് കാനിയൻ പാലം  ജൂൺ മാസത്തിൽ തുറക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. മലയിടുക്കിന് കുറുകെ 3.2 കിലോമീറ്റർ വ്യാപിച്ചു കിടക്കുന്ന കൂറ്റൻ പാലമാണിത്. പാലം തുറക്കുന്നതോടെ ലോകത്തെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പാലമെന്ന റെക്കോർഡ് ഹുവാജിയാങ് ഗ്രാൻഡ് കാനിയൻ പാലത്തിന് സ്വന്തമാകും. 216 ദശലക്ഷം പൗണ്ട് (2400 കോടി രൂപ) ചിലവ് വരുന്ന പാലം നിലവിലുള്ള ഒരു മണിക്കൂർ യാത്രാ സമയം വെറും ഒരു മിനിറ്റായി കുറയ്ക്കും എന്നതാണ് പ്രധാന സവിശേഷത.

ഈഫൽ ടവറിനേക്കാൾ 200 മീറ്ററിലധികം ഉയരവും മൂന്നിരട്ടി ഭാരവുമുള്ള ഈ പാലം ചൈനയുടെ എൻജിനീയറിങ് വൈദഗ്ധ്യത്തെ പ്രതിനിധീകരിക്കുന്നു. ചൈനയിലെ ഉൾപ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതോടൊപ്പം വിനോദസഞ്ചാര ആകർഷണം എന്ന നിലയിൽ കൂടിയാണ് കൂറ്റൻ പാലം പണിയുന്നത്. വിശ്രമകേന്ദ്രങ്ങൾ, ഗ്ലാസ് വാക്ക്‌വേ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബംഗീ ജമ്പ് എന്നിവയ്ക്കുള്ള പ്രവർത്തനങ്ങളും പാലത്തിൽ നടക്കുന്നുണ്ട്.

പാലത്തിന്റെ സ്റ്റീൽ ട്രസ്സുകൾക്ക് 22,000 മെട്രിക് ടൺ ഭാരമുണ്ട്. മൂന്ന് ഐഫൽ ടവറുകൾക്ക് തുല്യമാണിത്. വെറും രണ്ട് മാസത്തിനുള്ളിലാണ് പാലം നിർമിച്ചതെന്ന് ചൈന അവകാശപ്പെടുന്നു.

China’s Huajiang Grand Canyon Bridge, opening in June, will be the world’s highest bridge at 2,050 feet. Spanning two miles, it cuts travel time across the canyon from one hour to one minute and showcases China’s engineering excellence.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version