ഡൽഹിയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാരുടെ ലഗേജ് സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി നോർതേർൺ റെയിൽവേ ഒടിപി അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ ലോക്കർ സംവിധാനം അവതരിപ്പിച്ചു. ന്യൂഡൽഹി (NDLS), ഹസ്‌റത് നിസാമുദ്ദീൻ (NZM), ഡൽഹി ജങ്ഷൻ (DLI), ആനന്ദ് വിഹാർ ടെർമിനൽ (ANVT) എന്നീ പ്രധാന സ്റ്റേഷനുകളിലാണ് ഈ സ്വയം പ്രവർത്തിക്കുന്ന സംവിധാനം ഒരുക്കിയിരിക്കുന്നത്.

നഗരം ചുറ്റിക്കാണാൻ ആഗ്രഹിക്കുന്നവർക്കും ട്രെയിനുകൾ തമ്മിൽ കാത്തിരിപ്പ് സമയം കൂടുതലുള്ളവർക്കും സഹായമാകാനാണ് പദ്ധതി. നിലവിൽ ന്യൂഡൽഹി, ഹസ്‌റത് നിസാമുദ്ദീൻ സ്റ്റേഷനുകളിൽ ഈ സൗകര്യം 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. ഈ ലോക്കറുകൾ വഴി യാത്രക്കാർക്ക് റെയിൽവേ ജീവനക്കാരുടെ സഹായമില്ലാതെ തന്നെ ലഗേജുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ സാധിക്കും.

ലോക്കറിന് സമീപമുള്ള സ്ക്രീനിൽ മൊബൈൽ നമ്പർ നൽകി ഒടിപി വഴി സ്ഥിരീകരിച്ച ശേഷം ആവശ്യമായ ലോക്കർ സൈസും സമയവും തിരഞ്ഞെടുക്കാം. ഗൂഗിൾ പേ, പേടിഎം, ഫോൺപേ തുടങ്ങിയ ഡിജിറ്റൽ പേയ്മെന്റ് രീതികൾ വഴി പണമടച്ചതിന് ശേഷം ലഗേജ് ലോക്കറിൽ വെച്ച് അടയ്ക്കാവുന്നതാണ്. ലഗേജ് തിരികെ എടുക്കാനായി വീണ്ടും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും ഒടിപിയും നൽകി ‘റിലീസ്’ ഓപ്ഷൻ തിരഞ്ഞെടുത്താൽ ലോക്കർ തുറന്ന് ലഗേജ് കൈപ്പറ്റാം.

Northern Railway launches an OTP-based digital locker facility at major Delhi railway stations to provide passengers with secure, self-service luggage storage

Share.
Leave A Reply

Exit mobile version