വാരാണസി-കൊൽക്കത്ത അതിവേഗപാത നിർമാണം ആരംഭിച്ചു

യുപിയിലെ വാരാണസിയിൽ നിന്നും കൊൽക്കത്തിയിലേക്കുള്ള യാത്രാസമയം പകുതിയലധികമായി കുറയ്ക്കുന്ന വാരാണസി-കൊൽക്കത്ത അതിവേഗപാതയുടെ നിർമാണം ആരംഭിച്ചു. നിലവിൽ 12-14 മണിക്കൂർ എടുക്കുന്ന യാത്ര അതിവേഗപാതയുടെ നിർമാണം പൂർത്തിയാകുന്നതോടെ ആറ് മുതൽ ഏഴ് മണിക്കൂറായി ചുരുങ്ങും. യുപി, ബിഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിങ്ങനെ നാല് സംസ്ഥാനങ്ങളിലൂടെയാണ് എക്സ്പ്രസ് വേ കടന്നുപോകുന്നത്.

ആദ്യ ഘട്ടത്തിൽ എക്സ്പ്രസ് വേയുടെ വാരാണസി മുതൽ ബിഹാറിലെ ചൈൻപൂർ വരെയുള്ള 27 കിലോമീറ്റർ പാതയുടെ നിർമാണമാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. ഇതിനു വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കൽ പൂർത്തിയായി. പതിമൂന്ന് ഘട്ടങ്ങളിലായി നിർമിക്കുന്ന വാരാണസി-കൊൽക്കത്ത അതിവേഗപാതയുടെ നിർമാണത്തിനായി ₹35,000 കോടിയാണ് ചിലവ്. ഭാരത് മാല പദ്ധതിക്കു കീഴിൽ നിഞമിക്കുന്ന എക്സ്പ്രസ് വേയുടെ കല്ലിടൽ കർമം കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി നിർവഹിച്ചിരുന്നു. 

Construction begins on the Varanasi–Kolkata Expressway to cut travel time to 6 hours. Spanning 690 km across 4 states, this ₹35,000 crore greenfield project boosts trade and connectivity.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version