ട്രെയിനിൽ എടിഎമ്മുമായി ഇന്ത്യൻ റെയിൽവേ, Panchvati Express Becomes India's First Train With ATM

ട്രെയിനിന് അകത്ത് എടിഎം സ്ഥാപിച്ച് ഇന്ത്യൻ റെയിൽവേ. രാജ്യത്ത് ഇതാദ്യമായാണ് ട്രെയിനിനകത്ത് എടിഎം നിലവിൽ വന്നിരിക്കുന്നത്.
സെൻട്രൽ റെയിൽവേയാണ് പരീക്ഷണാടിസ്ഥാനത്തിൽ മുംബൈ-മൻമദ് പഞ്ചവതി എക്സ്പ്രസിൽ എടിഎം സ്ഥാപിച്ചിരിക്കുന്നത്. ട്രെയിൻ ഓടിക്കൊണ്ടിരിക്കുമ്പോഴും യാത്രക്കാർക്ക് പണം എടുക്കാൻ സാധിക്കുന്ന തരത്തിലാണ് എടിഎം സ്ഥാപിച്ചിട്ടുള്ളത്. ഇന്ത്യൻ റെയിൽവേസ് ഇന്നൊവേറ്റീവ് ആൻഡ് നോൺ ഫെയർ റെവന്യൂ ഐഡിയാസ് സ്കീമിന്റെ (INFRIS) കീഴിലാണ് എടിഎം പദ്ധതി.

നിലവിൽ ട്രെയിനിന്റെ എസി കോച്ചിലാണ് എടിഎം സ്ഥാപിച്ചിട്ടുള്ളത്. എന്നാൽ ട്രെയിനിലെ മറ്റ് 22 കോച്ചുകളിൽ നിന്നുള്ളവർക്കും ഇങ്ങോട്ട് പ്രവേശനമുണ്ട്. കോച്ചിന്റെ പിൻഭാഗത്തെ ക്യൂബിക്കിളിലാണ് എടിഎം ഘടിപ്പിച്ചിരിക്കുന്നത്. ട്രെയിൻ നീങ്ങുമ്പോൾ സുരക്ഷ ഉറപ്പാക്കാൻ ഷട്ടർ വാതിലും നൽകിയിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ച എടിഎമ്മുമായുള്ള ട്രെയിനിന്റെ ട്രയൽ റൺ വിജയകരമായിരുന്നു. ഇന്ത്യൻ റെയിൽവേ ബുസാവൽ ഡിവിഷനും ബാങ്ക് ഓഫ് മഹാരാഷ്ട്രയും ചേർന്നാണ് എടിഎം പദ്ധതി നടപ്പിലാക്കുന്നത്.

Indian Railways has installed an ATM inside the Mumbai-Manmad Panchavati Express, allowing passengers to withdraw cash while the train is moving. This is the first of its kind in the country under the INFRIS scheme.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version