വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് 2ന് കമ്മിഷൻ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോഡി തുറമുഖം രാജ്യത്തിന് സമർപ്പിക്കും. ആദ്യഘട്ട നിർമാണം നേരത്തെ പൂർത്തിയായ തുറമുഖത്തിന്റെ ഔപചാരികമായ ഉദ്ഘാടനമാണ് അവശേഷിച്ചിരുന്നത്. മെയ് രണ്ടിന് നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രിക്കൊപ്പം കേരള ഗവർണർ രാജേന്ദ്ര അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരും പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദർശനം സ്ഥിരീകരിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് കേരള സർക്കാരിന് കത്ത് അയച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

കഴിഞ്ഞ ഡിസംബറിൽ തന്നെ തുറമുഖത്ത് ചരക്കു നീക്കം ആരംഭിച്ചിരുന്നു. ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പലായ എംഎസ്‌സി തുർക്കി കഴിഞ്ഞയാഴ്ച വിഴിഞ്ഞത്ത് എത്തിയിരുന്നു. പൂർണമായും ട്രാൻസ്ഷിപ്മെന്റ് തുറമുഖമായി രൂപകല്പന ചെയ്ത രാജ്യത്തെ ആദ്യ തുറമുഖമാണ് വിഴിഞ്ഞം. പിപിപി മാതൃകയിൽ പണി പൂർത്തിയായ ആദ്യഘട്ടത്തിൽ തുറമുഖ നിർമാണത്തിനു വേണ്ടി മാത്രം ചിലവഴിച്ചത് 5500 കോടി രൂപയാണ്.

ആഴക്കടലിലും എല്ലാ കാലാവസ്ഥയിലും സുഖകരമായി പ്രവർത്തിക്കുന്ന തുറമുഖം മദർഷിപ്പുകൾക്കും ആഴക്കടൽ കപ്പലുകൾക്കും എളുപ്പത്തിൽ അകത്തേക്കും പുറത്തേക്കും പോകാൻ അനുവദിക്കുന്ന തരത്തിലാണ്. തുറമുഖത്തിന് ആഴം ഉള്ളതുകൊണ്ട് ഡ്രെഡ്ജിംഗ് പ്രവർത്തനങ്ങൾ ആവശ്യമില്ല. ഇത് മറ്റ് സമാന സൗകര്യങ്ങളെ അപേക്ഷിച്ച് വിഴിഞ്ഞത്തെ പ്രവർത്തനങ്ങൾ താരതമ്യേന കൂടുതൽ ലാഭകരമാക്കുന്നു. 

Prime Minister Narendra Modi will inaugurate the Vizhinjam International Seaport on May 2, 2025. Operated by Adani Ports, the deep-water transshipment hub offers major global trade advantages due to its strategic location.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version