കൊച്ചി സ്മാർട് സിറ്റിയിൽ ഫൈവ് സ്റ്റാർ ഹോട്ടലുകളെ വെല്ലുന്ന ലുലു ഐടി ട്വിൻ ടവറുകൾ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. കേരളത്തിലെ ഏറ്റവും ഉയരമുള്ള വാണിജ്യ സമുച്ചയമായ ഐടി ടവറുകളുടെ ഉദ്ഘാടനം മെയ് മാസത്തിൽ നടക്കും എന്നാണ് റിപ്പോർട്ട്. 1500 കോടി രൂപ മുതൽമുടക്കിൽ നിർമിച്ച ട്വിൻ ടവറുകൾ 12.74 ഏക്കറിൽ, 33 ലക്ഷം ചതുരശ്ര അടിയിലായാണ് സ്ഥിതി ചെയ്യുന്നത്. 153 മീറ്ററാണ് ടവറുകളുടെ ഉയരം.

കൊച്ചി സ്‌മാർട്ട് സിറ്റി ഒന്നാംഘട്ടത്തിൻ്റെ ഭാഗമായി നിർമിച്ച ട്വിൻ ടവർ പൂർണ തോതിൽ പ്രവർത്തസജ്ജമാകുന്നതോടെ 25,000 പേർക്ക് ജോലിസാധ്യത നൽകും. കെട്ടിടനിർമാണത്തിന്റെ ഗുണനിലവാരം അടിസ്ഥാനമാക്കി രണ്ട് കെട്ടിടങ്ങൾക്കും പ്രീ സർട്ടിഫൈഡ് ലീഡ് പ്ലാറ്റിനം ലഭിച്ചിട്ടുണ്ട്. രണ്ടു ടവറുകൾക്കും നേരത്തെ പൂർത്തീകരണ സർട്ടിഫിക്കറ്റും ലഭിച്ചിരുന്നു.