ട്രെയിൻ യാത്രക്കാർക്ക് ചെറിയ റെയില്‍വേ സ്റ്റേഷനുകളിൽ നിന്നും ഇ സ്കൂട്ടറിൽ സമീപ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യാൻ സംവിധാനം വരുന്നു. കോഴിക്കോട്, കണ്ണൂർ, കാസര്‍കോട് മുതല്‍ പൊള്ളാച്ചി വരെ 15 സ്റ്റേഷനുകളില്‍ റെയില്‍വേ ഇലക്ട്രിക് ഇരുചക്രവാഹനം വാടകയ്ക്ക് നല്‍കും. ഇതോടെ ഒരു ദിവസത്തെ ആവശ്യത്തിനായും മറ്റും റെയിൽവേ സ്റ്റേഷനുകളിൽ എത്തുന്ന ട്രെയിൻ യാത്രക്കാർക്ക് സ്റ്റേഷനുകളിൽ നിന്നും മറ്റു സ്ഥലങ്ങളിൽ എത്തിപ്പെടാൻ ബുദ്ധിമുട്ടേണ്ടി വരില്ല .

കോഴിക്കോട് ഉള്‍പ്പെടെ വലിയ സ്റ്റേഷനുകള്‍ക്കു പുറമെ ഫറൂഖ്, പരപ്പനങ്ങാടി പോലെ ചെറിയ സ്റ്റേഷനുകളിലും ഇലക്ട്രിക് ഇരുചക്രവാഹന സർവീസ് ഒരുക്കും. ഈ സ്റ്റേഷനുകളിൽ മണിക്കൂര്‍-ദിവസ വാടകയ്ക്കാണ് വാഹനം നല്‍കുക. സ്കൂട്ടറുകൾ ഇ ചാർജ് ചെയ്യാനുള്ള സംവിധാനം സ്റ്റേഷനുകളിൽ ഒരുക്കിക്കഴിഞ്ഞു.
മംഗളുരു കേന്ദ്രമാക്കി ഇതിനായി മൊത്ത കരാർ നൽകിക്കഴിഞ്ഞു. കരാറുകാരാണ് സ്കൂട്ടറും, ചാർജിങും അടക്കം സേവനങ്ങൾ ഒരുക്കേണ്ടത് സംരംഭങ്ങളാണ്. വാഹനം സൂക്ഷിക്കാനുള്ള സ്ഥലം റെയില്‍വേ നല്‍കും. വാഹനം എടുക്കാനെത്തുന്നവരുടെ ആധാര്‍കാര്‍ഡ്, ലൈസന്‍സുള്‍പ്പെടെയുള്ള രേഖകളുടെ പരിശോധനയുണ്ടാകും.
തിരുവനന്തപുരം ഡിവിഷനില്‍ എറണാകുളം, തിരുവനന്തപുരം ഉള്‍പ്പെടെ വലിയ സ്റ്റേഷനുകളില്‍ നിലവില്‍ റെന്റ് എ ബൈക്ക് സംവിധാനമുണ്ട്.
പൊള്ളാച്ചി, ഒറ്റപ്പാലം, നിലമ്പൂര്‍, കോഴിക്കോട്, തിരൂര്‍, ഫറോക്ക്, പരപ്പനങ്ങാടി, വടകര, മാഹി, തലശ്ശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട്, മംഗളൂരു ജങ്ഷന് എന്നിവിടങ്ങളിലാണ് ഇനി ഇ-സ്കൂട്ടറുകള് വരുന്ന സ്റ്റേഷനുകള്‍
