സമയം എടുത്തായാലും ബിസിനസ് വളർത്തിക്കൊണ്ടിരിക്കാൻ മാത്രമേ സാധാരണ ഗതിയിൽ സംരംഭകർ ശ്രമിക്കാറുള്ളൂ. കമ്പനി മൂല്യം കോടികളും ശതകോടികളും ആക്കാൻ കുടുംബത്തെപ്പോലും മറന്ന് സംരംഭകലോകത്തു മുഴുകുന്ന പലരുമുണ്ട്. എന്നാൽ അത്തരം സംരംഭക മുഴുകലുകാരിൽ നിന്നും വ്യത്യസ്തനാകുകയാണ് നഥാനേൽ ഫറേലി എന്ന അമേരിക്കക്കാരൻ. 28ാം വയസ്സിൽ കോടികളുടെ ആസ്തിയുള്ള ബിസിനസ് രംഗത്തു നിന്ന് സ്വയം വിരമിച്ച് ഇപ്പോൾ കുടുംബത്തോടൊപ്പെ അടിച്ചുപൊളിക്കുകയാണ് നഥാനേൽ


സമയം എടുത്തായാലും ബിസിനസ് വളർത്തിക്കൊണ്ടിരിക്കാൻ മാത്രമേ സാധാരണ ഗതിയിൽ സംരംഭകർ ശ്രമിക്കാറുള്ളൂ. കമ്പനി മൂല്യം കോടികളും ശതകോടികളും ആക്കാൻ കുടുംബത്തെപ്പോലും മറന്ന് സംരംഭകലോകത്തു മുഴുകുന്ന പലരുമുണ്ട്. എന്നാൽ അത്തരം സംരംഭക മുഴുകലുകാരിൽ നിന്നും വ്യത്യസ്തനാകുകയാണ് നഥാനേൽ ഫറേലി എന്ന അമേരിക്കക്കാരൻ. 28ാം വയസ്സിൽ കോടികളുടെ ആസ്തിയുള്ള ബിസിനസ് രംഗത്തു നിന്ന് സ്വയം വിരമിച്ച് ഇപ്പോൾ കുടുംബത്തോടൊപ്പെ അടിച്ചുപൊളിക്കുകയാണ് നഥാനേൽ.

21ആം വയസ്സിൽ നഴ്സ് ആയാണ് ഫ്ലോറിഡ സ്വദേശിയായ നഥാനേൽ കരിയർ ആരംഭിച്ചത്. പിന്നീട് 24ആം വയസ്സിൽ അദ്ദേഹം നഴ്സിങ് സേവനങ്ങൾ നൽകുന്ന റീവൈറ്റലൈസ് എന്ന കമ്പനി ആരംഭിച്ചു. എന്നാൽ രണ്ട് വർഷങ്ങൾക്കുള്ളിൽ അദ്ദേഹം കമ്പനി 12.5 മില്യൺ ഡോളറിന് (106 കോടി രൂപ) വിറ്റു. കമ്പനി വിൽപനയ്ക്കു ശേഷം ഒന്നര വർഷത്തോളം റീവൈറ്റലൈസിനു വേണ്ടി പ്രവർത്തിച്ച അദ്ദേഹം കുടുംബത്തിനൊപ്പം സമയം ചിലവഴിക്കാനായി 28ആം വയസ്സിൽ സ്വയം വിരമിക്കുകയായിരുന്നു. നിലവിൽ 29 വയസ്സുള്ള നഥാനേലിന്റെ ആസ്തി 14 മില്യൺ ഡോളർ (119 കോടി രൂപ) ആണ്.

Nathanael Farrelly, a former nurse, sold his home healthcare startup Revitalize for $12.5 million at 29. Now retired, he focuses on family life with his wife and three kids while also investing in startups like a coffee company and a fitness app

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version