ഓരോരുത്തരും പഠിച്ച സ്കൂളുകളായിരിക്കും അവരവരെ സംബന്ധിച്ച് ഏറ്റവും മനോഹരമായവ. ഓടിട്ട കെട്ടിടവും, മുറ്റത്തൊരു മാവും കലപിലകളും ചേർന്നാൽ അതിലും ഗൃഹാതുരത്വമുള്ള വിദ്യാലയ ഓർമ വേറെയില്ല. ഏത് പണത്തിനും പകരം വെയ്ക്കാനില്ലാത്ത, ഒരിക്കലും തിരിച്ചു വരാത്ത നല്ല കാലമാണത്. എന്നാൽ കെട്ടിടങ്ങളുടെ വലുപ്പത്തിന്റെയും അത്യാഢംബര സൗകര്യങ്ങളുടേയും പേരിൽ ശ്രദ്ധ നേടുന്ന വിദ്യാലയങ്ങളും ഇന്ത്യയിലുണ്ട്. രാജസ്ഥാനിലെ അജ്മീറിലുള്ള പ്രൈവറ്റ് സ്കൂളായ മയോ കോളേജ് അത്തരത്തിലുള്ള ഒന്നാണ്.
1875ൽ നിർമിച്ച സ്കൂൾ ഇന്ത്യയിൽ ഇന്നും പ്രവർത്തിക്കുന്ന ഏറ്റവും പഴക്കം ചെന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ്. രാജകുടുംബാംഗങ്ങളുടെ വിദ്യാഭ്യാസത്തിനായാണ് സ്കൂൾ സ്ഥാപിക്കപ്പെട്ടത്. ആ രാജകീയത്വം സ്കൂൾ കെട്ടിടത്തിലും പ്രകടമാണ്. റൗണ്ട് ഡോമുകളും, സ്റ്റോൺ പില്ലറുകളും, ഗ്രാൻഡ് പവലിയനുകളും എല്ലാം ചേർന്ന് റോമൻ-ഗ്രീക്ക്-മോഡേൺ-കണ്ടംപററി ആർക്കിടെക്ചർ സങ്കലമാണ് കൊട്ടാരമെന്ന് തോന്നിപ്പിക്കുന്ന കെട്ടിടങ്ങൾ. 187 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന വിദ്യാലയം നിരവധി അത്യാഢംബര സജ്ജീകരണങ്ങങ്ങൾക്കൊപ്പം അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസ രീതികൾ കൊണ്ടും സമ്പന്നമാണ്.

ഈ പൈതൃകവും പാരമ്പര്യവും അത്യാഢംബരവും വെറുതേ കിട്ടില്ലല്ലോ. അതുകൊണ്ട് തന്നെ ഈ വിദ്യാലയത്തിൽ പഠിക്കണമെങ്കിൽ അതും ‘ശകലം’ ചിലവേറിയതാണ്. സ്കൂൾ വെബ്സൈറ്റിലെ കണക്ക് പ്രകാരം ഏകദേശം 11 ലക്ഷം രൂപയാണ് ഇവിടത്തെ വാർഷിക ഫീസ് വരുന്നത്.
Rajasthan’s Mayo College in Ajmer stands out for its royal heritage, stunning architecture, and annual fees of nearly ₹11 lakh, making it one of India’s most luxurious schools.