യാത്രാ സമയം ഗണ്യമായി കുറയ്ക്കാനും ആറ് സംസ്ഥാനങ്ങളിലേക്കുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്താനും ഡൽഹി-മുംബൈ എക്സ്പ്രസ് വേ.
1,380 കിലോമീറ്റർ ദൈർഘ്യമുള്ള അതിവേഗപാത ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ എക്സ്പ്രസ് വേയാണ്. ഡൽഹി-മുംബൈ എക്സ്പ്രസ് വേ ഘട്ടം ഘട്ടമായി തുറക്കുന്നതോടെ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസന രംഗത്തെ പ്രധാന നേട്ടമായി അത് മാറും.

അതിവേഗ പാതയുടെ രാജസ്ഥാനിലെ കോട്ടയ്ക്ക് സമീപമുള്ള പ്രധാന ഭാഗത്തിലൂടെ ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്ന് ഗുജറാത്തിലെ വഡോദരയിലേക്ക് വെറും 10 മണിക്കൂറിനുള്ളിൽ എത്താൻ സാധിക്കുന്ന തരത്തിലാണ് നിർമാണം. സാധാരണ ഗതിയിൽ 20 മുതൽ 22 മണിക്കൂർ വരെ എടുക്കുന്ന യാത്രയാണിത്. 120 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന തരത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന എക്സ്പ്രസ് വേ സമയലാഭം, ഇന്ധന ലാഭം എന്നിവ ഉറപ്പുനൽകുന്നു.

ഡൽഹി-മുംബൈ എക്സ്പ്രസ് വേ പദ്ധതി പൂർണമായും പൂർത്തിയാക്കാൻ ഏകദേശം ₹95,000 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഡൽഹി, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിങ്ങനെ ആറ് സംസ്ഥാനങ്ങളിലൂടെയാണ് അതിവേഗപാത കടന്നുപോകുന്നത്. പൂർണ്ണമായും പ്രവർത്തനക്ഷമമാകുമ്പോൾ 1386 കിലോമീറ്റർ ദൈർഘ്യം വരുന്ന പാത നീളത്തിലും ആധുനികതയിലും ഇന്ത്യയിലെ മറ്റെല്ലാ ഹൈവേകളെയും മറികടക്കുന്നതാകും. 

The Delhi-Mumbai Expressway reduces travel time, connects six states, and focuses on eco-friendly construction. Spanning 1,380 kilometers, it promises faster, more sustainable travel.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version