വെള്ള കാർഡ് ഉടമകൾ ഉൾപ്പെടെ എല്ലാ വിഭാഗങ്ങൾക്കും അടുത്ത മാസം മുതൽ റേഷൻ കടകളിൽ നിന്ന് മണ്ണെണ്ണ ലഭിക്കും. രണ്ട് വർഷത്തിന് ശേഷമാണ് റേഷൻ കടകൾ വഴി എല്ലാ വിഭാഗങ്ങൾക്കും മണ്ണെണ്ണ ലഭ്യമാക്കുന്നത്. സംസ്ഥാന സർക്കാരിന്റെ അഭ്യർഥന മാനിച്ച് കേന്ദ്ര പെട്രോളിയം മന്ത്രാലയം 5676 കിലോ ലിറ്റർ മണ്ണെണ്ണ അനുവദിക്കുകയായിരുന്നു.

നിലവിൽ, എഎവൈ (മഞ്ഞ), പിഎച്ച്എച്ച് (പിങ്ക്) കാർഡ് ഉടമകൾക്ക് മാത്രമാണ് മണ്ണെണ്ണ ലഭ്യമാക്കുന്നത്. കുറഞ്ഞ അളവിൽ മണ്ണെണ്ണ വിതരണം ചെയ്തതിലൂടെ നഷ്ടം സംഭവിച്ചതായി ചൂണ്ടിക്കാട്ടി മിക്ക വിതരണക്കാരും പണം പിൻവലിച്ചതിനാൽ ഈ വിഭാഗങ്ങൾക്കുപോലും കൃത്യസമയത്ത് മണ്ണെണ്ണ ലഭിച്ചിരുന്നില്ല. 780 കിലോലിറ്ററാണ് നിലവിൽ മൂന്ന് മാസത്തെ ആകെ വിഹിതം. 14 സംസ്ഥാനങ്ങൾ മണ്ണെണ്ണ വിതരണം ഉപേക്ഷിച്ചതോടെ കേന്ദ്ര സർക്കാർ മണ്ണെണ്ണ വിതരണം ക്രമേണ നിർത്താൻ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഇത്രയും മണ്ണെണ്ണ അനുവദിക്കുമെന്ന് സിവിൽ സപ്ലൈസ് വകുപ്പ് പോലും പ്രതീക്ഷിച്ചിരുന്നില്ല.

റേഷൻ കടകളിലേക്ക് മണ്ണെണ്ണ വിതരണം ചെയ്യുന്ന കരാറുകാരിൽ ഭൂരിഭാഗവും ഈ മേഖല വിട്ടിരുന്നു. മണ്ണെണ്ണയുടെ അളവ് കുറഞ്ഞതിനാൽ വരുമാനവും കുറഞ്ഞതായിരുന്നു കാരണം. ടാങ്കുകളും മണ്ണെണ്ണ അളക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും നശിച്ചതായും വിതരണക്കാർ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ലൈസൻസുള്ളവർക്ക് മാത്രമേ മണ്ണെണ്ണ വാങ്ങാൻ കഴിയൂ. അവരുമായും ചർച്ചകൾ നടക്കുന്നുണ്ട്.
63 രൂപയാണ് റേഷൻ കടകളിൽ മണ്ണെണ്ണ വില. മഞ്ഞ കാർഡ് ഉള്ളവർക്ക് ഒരു ലിറ്റർ, പിഎച്ച്എച്ച്-എൻപിഎൻഎസ്-എൻപിഎസ് അര ലിറ്റർ, വൈദ്യുതീകരിക്കാത്ത വീടിന് 6 ലിറ്റർ എന്നിങ്ങനെ മണ്ണെണ്ണ ലഭിക്കും. 9500762 കുടുംബങ്ങൾ ആണ് ഗുണഭോക്താക്കളായി ഉള്ളത്.
The Union Petroleum Ministry has approved 5676 kiloliters of kerosene, allowing all cardholders, including white cardholders, to access ration kerosene again after two years. Distribution will resume next month through ration shops.