ഇന്ത്യൻ ക്രിയേറ്റർമാർക്കായി യൂട്യൂബ് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ₹21000 കോടി നൽകിയതായി യൂട്യൂബ് സിഇഒ നീൽ മോഹൻ. ക്രിയേറ്റേർസ്, ആർട്ടിസ്റ്റ്, മീഡിയ കമ്പനികൾ എന്നിവയ്ക്കായാണ് ഇത്രയും തുക നൽകിയതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ക്രിയേറ്റർ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച വേഗത്തിലാക്കാൻ അടുത്ത രണ്ട് വർഷത്തിനുള്ളിൽ ₹850 കോടി നിക്ഷേപിക്കുമെന്ന യൂട്യൂബിന്റെ പ്രഖ്യാപത്തിനു പിന്നാലെയാണ് സിഇഓയുടെ വെളിപ്പെടുത്തൽ.

എവിടെയും സ്രഷ്ടാവിനെ പ്രേക്ഷകരുമായി ബന്ധിപ്പിക്കാനുള്ള യൂട്യൂബിന്റെ കഴിവ് അതിനെ സാംസ്കാരിക കയറ്റുമതിയുടെ ശക്തമായ എഞ്ചിനാക്കി മാറ്റി. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ ഇതിനെ ഫലപ്രദമായി പ്രയോജനപ്പെടുത്തിയതായും എന്റടെയ്ൻമെന്റ് രംഗത്തെ ശക്തികേന്ദ്രമാണ് ഇന്ത്യയെന്നും മുംബൈയിൽ വേൾഡ് ഓഡിയോ വിഷ്വൽ ആൻഡ് എന്റർടൈൻമെന്റ് സമ്മിറ്റിൽ (WAVES) സംസാരിക്കവേ നീൽ മോഹൻ ചൂണ്ടിക്കാട്ടി.

ക്രിയേറ്റേർസ് നേഷൻ എന്ന നിലയിലുള്ള ഇന്ത്യയുടെ വളർച്ച ശ്രദ്ധേയമാണ്. കഴിഞ്ഞ വർഷം രാജ്യത്ത് 10 കോടിയിലധികം ചാനലുകളാണ് ഉള്ളടക്കം അപ്‌ലോഡ് ചെയ്തുതത്. ഇതിൽ 15,000ത്തിലധികം ചാനലുകൾ ഒരു ദശലക്ഷത്തിലധികം സബ്‌സ്‌ക്രൈബർമാർ ഉള്ളവയാണ്. ഇന്ന്, ഇന്ത്യ സിനിമാ-സംഗീത ലോകത്തിനു പുറമേ ക്രിയേറ്റേർസ് നേഷൻ എന്ന നിലയിലേക്ക് അതിവേഗം വളർന്നിരിക്കുന്നു-അദ്ദേഹം പറഞ്ഞു.

YouTube invests ₹850 crore to boost India’s creator economy, empowering content creators and expanding the global reach of Indian entertainment.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version