പാകിസ്താൻ വ്യോമാതിർത്തി അടച്ചത് ഒരു വർഷത്തേക്ക് നീണ്ടുനിന്നാൽ എയർ ഇന്ത്യയ്ക്ക് ഏകദേശം 600 മില്യൺ ഡോളർ അധിക ചിലവ് വരുമെന്ന് റിപ്പോർട്ട്. ഇതിൽ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് എയർ ഇന്ത്യ കേന്ദ്ര ഗവൺമെന്റിനെ സമീപിച്ചു. നിരോധനം നിലനിൽക്കുന്ന ഓരോ വർഷവും 591 മില്യൺ ഡോളറിലധികം നഷ്ടം കണക്കാക്കുന്നതായും സാമ്പത്തിക ആഘാതത്തിന് ആനുപാതികമായി “സബ്‌സിഡി മോഡൽ” ആവശ്യപ്പെട്ടും എയർ ഇന്ത്യ വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞയാഴ്ച കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിനു പിന്നാലെയാണ് പാക് വ്യോമപാത അടച്ചത്. വ്യോമാതിർത്തി അടച്ചതിനെത്തുടർന്ന് ഇന്ത്യൻ വിമാനക്കമ്പനികൾക്ക് ഉയർന്ന ഇന്ധനച്ചിലവും ദീർഘയാത്രാ സമയവും നേരിടേണ്ടി വന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് എയർ ഇന്ത്യ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്.
Air India estimates a loss of $600 million due to the ongoing Pakistan airspace ban and requests government support through a subsidy model to offset the additional costs caused by longer flight routes and increased fuel consumption