ബോളിവുഡ് താരം ഹൃത്വിക് റോഷൻ അഭിനയത്തിനപ്പുറം മികച്ച സംരംഭകൻ കൂടിയാണ് എന്നുള്ളത് നമുക്കെല്ലാം അറിവുള്ള കാര്യമാണ്. ആയിരം കോടി രൂപയോളം മൂല്യമുള്ള എച്ച്ആർഎക്സ് (HRX) എന്ന ഫാഷൻ, ഫിറ്റ്നസ് ബ്രാൻഡ് ഉടമയാണ് ഹൃത്വിക്. എന്നാൽ ഹൃത്വിക്കിന്റെ എച്ച്ആർക്സിന്റെ വിജയത്തിനു പിന്നിൽ അധികം ചർച്ച ചെയ്യപ്പെടാത്ത പോയ മറ്റൊരു പേരു കൂടിയുണ്ട്-കമ്പനി സിഇഓയും സഹസ്ഥാപകനുമായ അഫ്സർ സെയ്ദി.

സിഇഓ, സഹസ്ഥാപകൻ എന്നതിലപ്പുറം എച്ച്ആർഎക്സിന്റെ വിജയത്തിലെ സീക്രട്ട് സോസാണ് അഫ്സർ. ഹൃത്വിക് ബ്രാൻഡിന്റെ മുഖമാണെങ്കിൽ അതിന്റെ ബ്രെയിൻ അഫ്സറാണ്. ഫിറ്റ്നസ്, ഫാഷൻ രംഗത്ത് വിപ്ലവം തീർത്തതിലൂടെ ബോളിവുഡ് എന്നത് വെറും ഗ്ലാമറിനും അപ്പുറം സംരംഭകത്വത്തിന്റെയും സ്മാർട്ട് ആൻഡ് സ്ട്രാറ്റജിക് പാർട്ണർഷിപ്പിന്റെയും മുഖമാണ് എന്നുകൂടി തെളിയിക്കുകയാണ് ഇരുവരും എച്ച്ആർഎക്സിലൂടെ.

സാധാരണ നൈൻ ടുഫൈ കോർപറേറ്റ് ജോലിയിൽ നിന്നാണ് അഫ്സർ സംരംഭക ലോകത്തേക്ക് എത്തിയത്. ടെന്നീസ് താരം മഹേഷ് ഭൂപതിയുടെ ഗ്ലോബോസ്പോർട്ട് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലൂടെയായിരുന്നു അഫ്സറിന്റെ കരിയർ തുടക്കം. 2005ൽ കാർവിങ് ഡ്രീംസ് എന്ന ടാലന്റ് മാനേജ്മെന്റ് ഫേർമിലൂടെ അദ്ദേഹം സ്വന്തം സംരംഭം എന്ന സ്വപ്നത്തിലേക്ക് ചുവടുവെച്ചു. പിന്നീടത് എക്സീഡ് എന്ർടെയ്ൻമെന്റ് എന്ന് പേരുമാറ്റി എത്തി. ഇന്ന് ഹൃത്വിക് റോഷൻ, സെയ്ഫ് അലി ഖാൻ, പ്രിയങ്ക ചോപ്ര, ഷാഹിദ് കപൂർ തുടങ്ങിയ നിരവധി ബോളിവുഡ് വമ്പൻമാരുമായി ബന്ധമുള്ള കമ്പനിയാണ് എക്സീഡ്. 2013ലാണ് അദ്ദേഹം ഹൃത്വിക്കുമായി ചേർന്ന് ഹോംഗ്രോൺ ഫിറ്റ്നസ് ബ്രാൻഡ് ആയ എച്ച്ആർഎക്സ് ആരംഭിക്കുന്നത്. ആദ്യ വർഷം തന്നെ കമ്പനി 350 കോടി രൂപയുടെ ടേർൺ ഓവർ സൃഷ്ടിച്ചു. പിന്നീട് സെയ്ഫ് അലി ഖാനുമായി ചേർന്ന് അഫ്സർ ഹൗസ് ഓഫ് പട്ടൗഡി എന്ന ബ്രാൻഡും ആരംഭിച്ചു. 

Hrithik Roshan’s ₹1000 crore fitness brand HRX thrives under the leadership of co-founder and CEO Afsar Saeedi.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version